ആരാധ്യയെ പോലെ പെരുമാറാതിരിക്കൂ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുട്ടിത്തം കാട്ടിയ ഐശ്വര്യയോട് അമിതാഭ് ബച്ചന്‍

അവാര്‍ഡ് ചടങ്ങിന് മുന്‍പ് മാധ്യമങ്ങളുടെ മുന്‍പിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം
ആരാധ്യയെ പോലെ പെരുമാറാതിരിക്കൂ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുട്ടിത്തം കാട്ടിയ ഐശ്വര്യയോട് അമിതാഭ് ബച്ചന്‍

2015ലെ ഒരു അവാര്‍ഡ് ചടങ്ങിലായിരുന്നു സംഭവം. അമിതാഭ് ബച്ചന്‍ മുന്നിലേക്ക് വരുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഐശ്വര്യ റായി ഫാന്‍ സ്റ്റൈലില്‍ പറഞ്ഞു, ഹീ ഈസ്  ദി ബെസ്റ്റ്  എന്ന. ആരാധ്യയെ പോലെ പെരുമാറല്ലേ എന്നായിരുന്നു ഐശ്വര്യയ്ക്ക് ബിഗ് ബിയുടെ മറുപടി. 

അവാര്‍ഡ് ചടങ്ങിന് മുന്‍പ് മാധ്യമങ്ങളുടെ മുന്‍പിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. വീണ്ടും എങ്ങിനെയോ ഐശ്വര്യയുടെ കുട്ടിത്തം നിറഞ്ഞ ശൈലിയും,  അമിതാഭിന്റെ റിപ്ലേയും ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. 

നാല് കലാകാരന്മാരുള്ള കുടുംബത്തില്‍ അവര്‍ നേടിയെടുത്ത ട്രോഫികള്‍ കാണുമ്പോള്‍ എങ്ങിനെയാണ് ആരാധ്യയുടെ പ്രതികരണമെന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ ബിഗ് ബിയോട് ചോദിച്ചത്. നാല് പേരല്ല, തന്റെ പിതാവ് ഹരിവന്‍ഷ് റായ് ബച്ചന്‍ ഉള്‍പ്പെടെ അഞ്ച് പേരുണ്ടെന്ന് അമിതാഭ് തിരുത്തി.  പിന്നീടിത്  ആറാണെന്നായി ബിഗ് ബി. രണ്ട് വയസ് മുതല്‍ ആരാധ്യ തന്റെ  കഴിവുകള്‍ പ്രകടിപ്പിച്ച് തുടങ്ങിയതായി അമിതാഭ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com