എന്തുകൊണ്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവിന് പുറത്തുപോയി; സുരഭി ലക്ഷ്മി പറയുന്നു

തന്റെ മൗനം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നു തോന്നിയിട്ടാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടനയില്‍ നിന്ന് മാറി നിന്നതെന്ന് ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മി.
എന്തുകൊണ്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവിന് പുറത്തുപോയി; സുരഭി ലക്ഷ്മി പറയുന്നു

ന്റെ മൗനം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നു തോന്നിയിട്ടാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടനയില്‍ നിന്ന് മാറി നിന്നതെന്ന് ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മി. സുരഭിയെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ സുരഭിയെ പിന്തുണച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്താതിരുന്നതിനെ കുറിച്ചുള്ള ആേേരാപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരഭി. താന്‍ എന്തുകൊണ്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവിന് പുറത്തുപോയെന്ന് ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരഭി വ്യക്തമാക്കിയിരിക്കുന്നത്. 

ആദ്യകാലങ്ങളില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ വാട്‌സ് ആപ് ഗ്രൂപ്പില്‍ അംഗമായിരുന്നു സുരഭി. എന്നാല്‍ ദേശീയ അവാര്‍ഡ് ലഭിച്ച സമയത്തെ തിരക്കിനിടയില്‍ സംഘടനയെക്കുറിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകളില്‍ സജീവമായി ഇടപെടാന്‍ സാധിച്ചില്ല. എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു മെസേജ് കണ്ടപ്പോള്‍ ഞാന്‍ സംഘടനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറി നിന്നു, സുരഭി പറയുന്നു. 

ഞാന്‍ സിനിമയില്‍ ഇത്രകാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷം പുരുഷന്‍മാരുമായിട്ടാണ് അവര്‍ക്കിടയില്‍ നാം നമ്മുടേതായ ഒരു സ്‌പേസ് ഉണ്ടാക്കുക എന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുകയാണെങ്കില്‍ ഒപ്പം നില്‍ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെയെന്നും സുരഭി അഭിമുഖത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com