കൂളിംഗ് ഗ്ലാസ് ഇല്ലാത്ത ലാലേട്ടന്‍ ദേ ഇങ്ങനെയിരിക്കും; കുടുംബത്തോടൊപ്പമുള്ള 'ഒടിയന്‍' മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്ത്

വെക്കേഷന്‍ ചെലവഴിക്കാന്‍ ചെന്നൈയില്‍ എത്തിയ മോഹന്‍ലാലിന്റേയും കുടുംബത്തിന്റേയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്
കൂളിംഗ് ഗ്ലാസ് ഇല്ലാത്ത ലാലേട്ടന്‍ ദേ ഇങ്ങനെയിരിക്കും; കുടുംബത്തോടൊപ്പമുള്ള 'ഒടിയന്‍' മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്ത്

ടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് മലയാളികള്‍. 18 കിലോയോളം വണ്ണമാണ് മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്. ന്യൂ ലുക്കില്‍ കൊച്ചിയിലെ പൊതുപരിപാടിയിലും പങ്കെടുക്കാന്‍ എത്തിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍ അതിലും മികച്ച ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വെക്കേഷന്‍ ചെലവഴിക്കാന്‍ ചെന്നൈയില്‍ എത്തിയ മോഹന്‍ലാലിന്റേയും കുടുംബത്തിന്റേയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അതിനൊപ്പം തന്നെ അദ്ദേഹത്തെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറവായിരുന്നില്ല. പ്രധാനമായും അദ്ദേഹം വെച്ചിരുന്ന സണ്‍ഗ്ലാസാണ് വിമര്‍ശനം ഏറ്റുവാങ്ങിയത്. 

എന്നാല്‍ കൂളിംഗ് ഗ്ലാസോ എയറു പിടിത്തമോ ഇല്ലാതെ തന്റെ കുടുംബത്തിനൊപ്പം ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭാര്യ സുചിത്രയും മകന്‍ പ്രണവും പ്രിയദര്‍ശന്‍ ഉള്‍പ്പടെയുള്ള അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

നിരവധി ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ അദ്ദേഹം തടികുറച്ചത്. ഒടിയന്റെ അവസാന ഷെഡ്യൂളില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് മോഹന്‍ലാല്‍. അതിന് മുന്‍പായി കുടുംബത്തോടൊപ്പം അദ്ദേഹം ചെന്നൈയില്‍ എത്തിയത്. എന്തായാലും ഇനി കൂളിംഗ് ഗ്ലാസ് വെച്ചു മാത്രമേ മോഹന്‍ലാലിനെ കാണാന്‍ പറ്റൂ എന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്കുള്ള കറക്റ്റ് മറുപടിയാണ് ഈ ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com