പുലിമുരുകന്‍ ഓസ്‌കറിലേക്ക്; രണ്ടു പാട്ടുകള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍

പുലിമുരുകന്‍ ഓസ്‌കറിലേക്ക്; രണ്ടു പാട്ടുകള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കും
പുലിമുരുകന്‍ ഓസ്‌കറിലേക്ക്; രണ്ടു പാട്ടുകള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍

ലൊസാഞ്ചല്‍സ്: മലയാളത്തില്‍ ബോക്‌സോഫീസ് ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ 'പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കര്‍ പട്ടികയില്‍. പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ഗോപി സുന്ദര്‍ ഈണം നല്‍കിയ പാട്ടുകള്‍ പരിഗണിക്കുക.

ഈ വര്‍ഷം ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കപ്പെടുന്ന എഴുപത് സിനിമകളുടെ പട്ടിക അക്കമാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ടു. പുലിമുരുകനില്‍ യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച കാടണിയും കാല്‍ച്ചിലമ്പേ, എസ് ജാനകി പാടിയ മാനത്തേ മാരിക്കുറുമ്പേ എന്നീ പാട്ടുകളാണ് ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 

ബ്യൂട്ടി ഓഫ് ദ ബീസ്റ്റ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ പാട്ടുകള്‍ പട്ടികയിലുണ്ട്. ഇപ്പോള്‍ പുറത്തുവിട്ട എഴുപതു ചിത്രങ്ങളില്‍നിന്നു തിരഞ്ഞെടുക്കുന്ന അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയില്‍ ഇടം പിടിക്കുക. ഇവയില്‍നിന്നാണ് ബെസ്റ്റ് ഒറിജനല്‍ സോങ് തിരഞ്ഞെടുക്കുക. ജനുവരി 23നാണ് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com