സല്‍മാന്‍ഖാന്റെ പുതിയ ചിത്രത്തിനെതിരെ ശിവസേനയും നവനിര്‍മ്മാണ്‍ സേനയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th December 2017 05:15 PM |
Last Updated: 20th December 2017 05:15 PM | A+A A- |

സല്‍മാന്‍ ഖാന്‍ - കത്രീന കൈഫ് ചിത്രം ടൈഗര്‍ സിന്ത ഹെ എന്ന ചിത്രം ഈ മാസം 22 ന് തിയേറ്ററിലെത്താനിരിക്കെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ശിവസേനയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും. മറാത്ത വാദം പറഞ്ഞാണ് ഈ സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മറാത്ത ചിത്രമായ ദേവയ്ക്ക് ലഭിക്കേണ്ട തീയേറ്ററുകള്‍ സല്‍മാന്‍ ചിത്രത്തിന് നല്‍കുന്നതിനെതിരെയാണ് സംഘടനകള്‍ രംഗത്തെത്തിയത്.
മുംബൈയിലെ എല്ലാ മള്‍ട്ടിപ്ലക്‌സുകളിലും സിംഗിള്‍ സ്‌ക്രീനുകളിലും റിലീസ് ദിനത്തില്‍ സല്‍മാന്‍ ചിത്രത്തിനായി നിര്‍മ്മാതാക്കള്‍ ബുക്ക് ചെയ്തിട്ടുണ്ട്. മറാത്തി ചിത്രങ്ങളുടെ ചെലവില്‍ ഹിന്ദി ചലച്ചിത്രം ്പ്രദര്‍ശിപ്പിക്കുകായാണെങ്കില്‍ എതിര്‍ക്കുമെന്നാണ് എംഎന്‍എസ് നിലപാട്. വലിയ ബജറ്റ് ചിത്രങ്ങളുടെ റിലീസുകള്‍ കാരണം പ്രാദേശിക സിനിമകള്‍ നഷ്ടം പാടില്ലെന്നും മറാത്തി സിനിമകള്‍ക്ക് പ്രധാന പ്രദര്‍ശന സമയങ്ങള്‍ നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കത്രീനയും സല്‍മാന്‍ ഖാനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ടൈഗര്‍ സിന്താ ഹെ.