എന്തുകൊണ്ട് അവാര്‍ഡ് നിശകള്‍ ബഹിഷ്‌കരിച്ചു : കങ്കണ റണൗത്തിന്റെ മറുപടി 

അവാര്‍ഡുകള്‍ നിങ്ങളിലെ അഭിനേത്രിക്ക് മാത്രം അവകാശപ്പെട്ടതാകണമെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നെന്നു കങ്കണ അഭിമുഖത്തില്‍ പറഞ്ഞു
എന്തുകൊണ്ട് അവാര്‍ഡ് നിശകള്‍ ബഹിഷ്‌കരിച്ചു : കങ്കണ റണൗത്തിന്റെ മറുപടി 

ഒരിക്കല്‍ ഗതാഗതകുരുക്കില്‍ പെട്ട താമസിച്ചപ്പോള്‍ തനിക്ക് ലഭിച്ച അവാര്‍ഡ് മറ്റൊരാള്‍ക്ക് സമ്മാനിച്ചതിനെതുടര്‍ന്നാണ് അവാര്‍ഡ് നിശകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്. സിനിമാ നിരൂപകരായ അനുപമാ ചോപ്രയും രാജീവ് മസന്ദും ഒന്നിച്ച് അവതരിപ്പിക്കുന്ന റേഡിയോ പരിപാടിക്കിടെയാണ് കങ്കണ വിവിധ അവാര്‍ഡ് നിശകളില്‍ തനിക്ക് നേരിടേണ്ടിവന്ന അനുഭവത്തെകുറിച്ച് തുറന്നുപറഞ്ഞത്. 

'തുടക്കത്തില്‍ അവാര്‍ഡ് എന്നത് വളരെ നല്ല ഒരു ആശയമാണെന്ന് തോന്നും. എന്നാല്‍ എനിക്ക് ഇതുമായി ബന്ധപ്പെട്ട് ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരു അവാര്‍ഡ് പരിപാടിക്കായി ഒരുങ്ങിയിറങ്ങി. വേദിയിലേക്കെത്തുന്ന വഴിയില്‍ നല്ല ഗതാഗതകുരുക്കായിരുന്ന. ഇടയ്ക്ക് എവിടെയാണെന്ന് തിരക്കികൊണ്ടുള്ള കോലുകള്‍ എനിക്ക് വന്നു. ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമയിലെ അഭിനയത്തിനാണ് അന്നെനിക്ക് അവാര്‍ഡ് ലഭിച്ചത്. എവിടെയാണെന്ന് തിരക്കിയുള്ള തുടര്‍ച്ചയായ കോളുകളെതുടര്‍ന്ന് ഞാനും വെപ്രാളപ്പെടാന്‍ തുടങ്ങി. എനിക്ക് സമയത്ത് അവാര്‍ഡ് വേദിയില്‍ എത്താന്‍ കഴിഞ്ഞില്ല. എനിക്ക് പകരം സോഹ അലി ഖാന് രംഗ് ദേ ബസന്തിയിലെ പ്രകചനത്തിന് അവാര്‍ഡ് നല്‍കുകയായിരുന്നു അവര്‍ ചെയ്തത്', കങ്കണ പറഞ്ഞു.

അവാര്‍ഡ് ലഭിക്കാന്‍ പോവുകയാണെന്ന സങ്കല്‍പത്തില്‍ രു പരിപാടിക്കെത്തുന്ന വ്യക്തിയുടെ മുന്നില്‍ സംഭവങ്ങളെല്ലാം മറ്റൊരു രീതിയില്‍ കാണുന്ന അവസ്ഥയെകുറിച്ചൊന്ന് ചിന്തിച്ചുനോക്കു. 10-15മിനിറ്റുകള്‍ വൈകിയതിനാലാണ് അന്നെനിക്ക് അവാര്‍ഡ് ലഭിക്കാതെപോയത - കങ്കണ കൂട്ടിച്ചേര്‍ക്കുന്നു. 

സമാനമായ മറ്റൊരു അനുഭവവും കങ്കണ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി. യുഎസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന നാളിലായിരുന്നു അന്ന് അവാര്‍ഡ് തേടിയെത്തിയത്. ക്രിഷ്3-യിലെ പ്രകടനത്തിന് 2014ലെ ഫിലിം ഫെയര്‍ അവാര്‍ഡാണ് അന്നെനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. അവാര്‍ഡ് വാങ്ങാനായി എത്തണമെന്ന് സംഘാടകര്‍ വിളിച്ചറിയിക്കുകയുണ്ടായി. എന്നാല്‍ യുഎസിലായതിനാല്‍ അവാര്‍ഡില്‍ പങ്കെടുക്കാന്‍ വന്നുപോകുന്നതിന് തനിക്ക് പത്ത് ലക്ഷം രൂപയോളം ചിലവ് വരുമെന്നും ക്ലാസ്സുകള്‍ നഷ്ടപ്പെടുമെന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അവരെ അറിയിച്ചു. അതോടെ അവര്‍ അവാര്‍ഡ് രാമ ലീലയിലെ പ്രകടനത്തിന് സുപ്രിയ പതക്കിന് സമ്മാനിക്കാന്‍ തീരുമാനിക്കുകയായിരുന്നു - കങ്കണ പറഞ്ഞു.

അവാര്‍ഡുകള്‍ നിങ്ങളിലെ അഭിനേത്രിക്ക് മാത്രം അവകാശപ്പെട്ടതാകണമെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നെന്നും കങ്കണ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ കങ്കണയുടെ വാദം തെറ്റാണെന്ന് ചൂണ്ടികാട്ടി ഫിലിംഫെയര്‍ അവാര്‍ഡിന്റെ നിലവിലെ എഡിറ്റര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഫിലിംഫെയര്‍ അവാര്‍ഡുകളാണ് ഏറ്റവും ന്യായമായ അവാര്‍ഡെന്ന് സോനം കപൂറും ട്വിറ്ററിലൂടെ പ്രതികരിക്കുകയുണ്ടായി. 

മറ്റൊരു അവാര്‍ഡ് പരിപാടിയില്‍ ക്വീനിലെ അഭിനയത്തിന് തനിക്ക് അവാര്‍ഡ് നിഷേധിക്കുകയും ഹാപ്പി ന്യൂ ഇയറിന് ദീപിക പദുക്കോണ്‍ അര്‍ഹയാവുകയും ചെയ്തിരുന്നതും കങ്കണ ചൂണ്ടികാട്ടി. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിന് എനിക്ക് അവാര്‍ഡ് ലഭിക്കില്ലെന്ന് പലരും ഉറപ്പിച്ചപ്പോഴാണ് ദേശിയ അവാര്‍ഡിന് അര്‍ഹയായതെന്നും കങ്കണ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com