ഉദ്വോഗഭരിതമായ നിമിഷങ്ങളുമായി ആദിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു
By സമകാലികമലയാളം ഡെസ്‌ക് | Published: 21st December 2017 05:48 PM |
Last Updated: 21st December 2017 05:48 PM | A+A A- |

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ആദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണവ് തന്നെയാണ് ട്രെയിലര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രണവിനൊപ്പം ലെന, സിദ്ദിഖ്, അനുശ്രീ, അദിതി രവി തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുന്പാവൂരാണ്. അനില്‍ ജോണ്‍സണാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. ചിത്രത്തിനായി പ്രണവ് ഏറെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. അഭ്യാസപ്രകടനമായ പാര്‍ക്കൗര്‍ അഭ്യസിക്കുകയും ചെയ്തു.