ഒന്നാം പിറന്നാളിന്റെ മധുരത്തില്‍ തൈമൂര്‍; താരപുത്രന്റെ പിറന്നാള്‍ ചിത്രങ്ങള്‍ കാണാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st December 2017 11:20 AM |
Last Updated: 21st December 2017 11:20 AM | A+A A- |
ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റേയും സെയ്ഫ് അലി ഖാനിന്റേയും മകന്‍ തൈമൂര്‍ അലി ഖാന്‍ ഒന്നാം പിറന്നാള്‍ ആഘോഷിച്ചു. നിറയെ കളിപ്പാട്ടങ്ങളും ബലൂണുകള്‍ക്കും നടുവില്‍ ഏറ്റവും പ്രീയപ്പെട്ടവര്‍ക്കൊപ്പമായിരുന്നു താരപുത്രന്റെ പിറന്നാള്‍. ബുധനാഴ്ച പട്ടൗഡി കൊട്ടാരത്തില്‍ വെച്ചായിരുന്നു ചടങ്ങ്.
കരീനയുടേയും സെയ്ഫിന്റേയും മാതാപിതാക്കളും കരീനയുടെ സഹോദരി കരീഷ്മ കപൂറും സിനിമ താരം അമൃത അറോറ എന്നിവര്‍ പിറന്നാള്‍ ആഘോഷിക്കാനുണ്ടായിരുന്നു. കുട്ടി താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.