എന്തുകൊണ്ടാണ് ഈ പെണ്ണുങ്ങള്‍ മിസ്റ്റര്‍ മമ്മൂട്ടി എന്നുവിളിക്കാന്‍ ധൈര്യം കാണിക്കാത്തത്? ജോയ് മാത്യു

വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല
എന്തുകൊണ്ടാണ് ഈ പെണ്ണുങ്ങള്‍ മിസ്റ്റര്‍ മമ്മൂട്ടി എന്നുവിളിക്കാന്‍ ധൈര്യം കാണിക്കാത്തത്? ജോയ് മാത്യു

മ്മൂട്ടിയെ വിമര്‍ശിക്കുന്ന സിനിമയിലെ സ്ത്രീകള്‍ മിസ്റ്റര്‍ മമ്മൂട്ടിയെന്ന് വിളിക്കാതെ മമ്മൂക്കായെന്ന് വിളിക്കുന്നത് മമ്മൂട്ടി എന്ന താരത്തിനോടുള്ള ആരാധന കൊണ്ടുതന്നെയാണെന്ന് നടന്‍ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്നകഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം? അദ്ദേഹം ചോദിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം: 

മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ' മമ്മുക്ക മമ്മുക്ക' എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും 'മിസ്റ്റര്‍ മമ്മുട്ടി 'എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത് .അതല്ലെ അതിന്റെയൊരു അന്തസ്സ്.വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍
ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com