'പത്മാവതി'യെ പഠിക്കാന്‍ ചരിത്രകാരന്മാര്‍ വരുന്നു; ചിത്രത്തിന്റെ റിലീസ് മാര്‍ച്ചിന് ശേഷം 

ചരിത്ര സംഭവങ്ങള്‍ ഭാഗീകമായി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിനിമ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി
'പത്മാവതി'യെ പഠിക്കാന്‍ ചരിത്രകാരന്മാര്‍ വരുന്നു; ചിത്രത്തിന്റെ റിലീസ് മാര്‍ച്ചിന് ശേഷം 

വിവാദ സിനിമയായ 'പത്മവതി' കണ്ട് വിശകലനം ചെയ്യാന്‍ ചരിത്രകാരന്‍മാരെ നിയമിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഒരുങ്ങുന്നു. ചരിത്ര സംഭവങ്ങള്‍ ഭാഗീകമായി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിനിമ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. അതിനാല്‍ ചിത്രം ഉടന്‍ തീയറ്ററില്‍ എത്തില്ലെന്നും സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന പത്മാവതി ടീമിന് നിരാശപ്പെടേണ്ടതായി വരുമെന്നാണ് അവര്‍ പറയുന്നത്. ഭാഗീകമായി ചരിത്രസംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ സെന്‍സര്‍ഷിപ്പിനുള്ള അപേക്ഷയില്‍ പറയുന്നത്. ഇത് ചിത്രത്തെ അനാവശ്യ പ്രശ്‌നങ്ങളിലാണ് കൊണ്ടുവന്ന് എത്തിച്ചിരിക്കുന്നത്. പദ്മാവതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സത്യമാണോയെന്ന് അറിയാന്‍ ചിത്രം സൂക്ഷ്മപരിശോധന നടത്താനാണ് സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനം. 

വെറും കെട്ടുകഥയാണോ അതോ ചരിത്രസംഭവങ്ങള്‍ അനുസരിച്ചാണോ ചിത്രം എടുത്തിരിക്കുന്നതെന്ന് ചോദിച്ചുകൊണ്ടുള്ള കോളം പൂരിപ്പിക്കാതിരുന്നതിനെത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് പത്മാവതിയെ തിരിച്ചയച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഭാഗീകമായി ചരിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചത്. 

ജനുവരി രണ്ടാം വാരത്തിന് മുന്‍പായിട്ട് ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കില്ല. എന്തായാലും മാര്‍ച്ച്- ഏപ്രില്‍ മാസങ്ങള്‍ക്ക് മുന്‍പായി സിനിമ റിലീസ് ചെയ്യിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. രജ്പുത് വംശത്തെ അധിക്ഷേപിക്കുന്നതാണ് ചിത്രം എന്നാരോപിച്ച് ചില ഹിന്ദുത്വ സംഘടനകള്‍ ബന്‍സാലി ചിത്രത്തിനെതിരേ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com