രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഡിസംബര്‍ 31ന് മുമ്പ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 22nd December 2017 08:59 PM |
Last Updated: 22nd December 2017 08:59 PM | A+A A- |

ചെന്നൈ: ഡിസംബര്‍ 31ന് മുമ്പ് സിനിമ നടന്‍ രജനീകാന്തിന്റെ രാഷ്ട്രീ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് തമിഴരുവി മന്നന്‍. ഇന്ന് രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തമിഴരുവി നടത്തിയ പ്രസ്താവന എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്രിസ്മസ് കഴിഞ്ഞ് ഡിസംബര്‍ 26നും 31നും ഇടയില്‍ ഏത് ദിവസവും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമുണ്ടാകുമെന്ന് തമിഴരുവി പറഞ്ഞു. യാതൊരു സംശയവും ബാക്കിവയ്ക്കാതെ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്ത് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ഏറെനാളായി തമിഴകത്ത് സജീവമാണ്. മോദിയുമായുള്ള കൂടിക്കാഴ്ച നടന്നതിന് പിന്നാലെ രജനിയുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പായി കഴിഞ്ഞിരുന്നു.