ശ്രദ്ധിക്കപ്പെടാതെപോയ ബോളിവുഡ് ചിത്രങ്ങളില്‍ പാര്‍വതിയുടെ ഖരീബ് ഖരീബ് സിംഗിളും  

വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന 10 ബോളിവുഡ് ചിത്രങ്ങള്‍.
ശ്രദ്ധിക്കപ്പെടാതെപോയ ബോളിവുഡ് ചിത്രങ്ങളില്‍ പാര്‍വതിയുടെ ഖരീബ് ഖരീബ് സിംഗിളും  


2017 ബോളിവുഡ് ചിത്രങ്ങള്‍ക്ക് നല്ല കാലമായിരുന്നു. ഇന്ത്യന്‍ സിനിമ ലോകത്തെ മികച്ച പല കലാസൃഷ്ടികള്‍ക്കും 2017 സാക്ഷ്യംവഹിച്ചു. നിരവധി നല്ല ചിത്രങ്ങള്‍ ബോളിവുഡിന് നല്‍കാന്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്ക് കഴിഞ്ഞു. പക്ഷെ എല്ലാ നല്ല ചിത്രങ്ങള്‍ക്കും ബോളിവുഡ് അര്‍ഹതപ്പെട്ട അംഗീകരം നല്‍കിയെന്ന് പറയാന്‍ കഴിയില്ല. ഇത്തരത്തില്‍ വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന 10 ബോളിവുഡ് ചിത്രങ്ങള്‍.

ഹറാംഖോര്‍

നവാസുദ്ദീന്‍ സിദ്ദിഖിയും ശ്വേതാ ത്രിപാഠിയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ഹറാംഖോര്‍. സ്ലോക് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രം ബോളിവുഡിന് ഇതുവരെ പരിചിതമായ രീതിയില്‍ നിന്ന് മാറി കഥപറഞ്ഞ ചിത്രമാണ്. ബാലപീഢനവും പ്രണയുവും പ്രതിപാദ്യവിഷയമായെത്തിയ ചിത്രം തീര്‍ച്ചയായും പറഞ്ഞിരിക്കേണ്ട കഥതന്നെയായിരുന്നു. പക്ഷെ സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെന്നു തന്നെവേണം പറയാന്‍. 

അനാര്‍ക്കലി

സ്വര ഭാസ്‌കറും സഞ്ചയ് മിഷ്‌റയും പങ്കജ് ത്രിപതിയും ഒന്നിച്ച് ഒരു ചിത്രത്തിലെത്തുന്നു എന്ന് പറഞ്ഞാല്‍ അതൊരു ഗംഭീരചിത്രമാണെന്ന് മനസ്സിലാക്കാവുന്നതേയൊള്ളു. പരുക്കനായ അവതരണശൈലിയായിരുന്നു സ്വീകരിച്ചതെങ്കിലും വളരെ മനോഹരമായി ചിട്ടപ്പെടുത്തിയിട്ടുള്ള ചിത്രമാണ് അനാര്‍ക്കലി. ഒരു സ്ത്രീയേയും അവളുടെ ഇഷ്ടങ്ങളെയുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. തന്റെ ജീവിതം മറ്റുള്ളവരുടെ കണ്ണില്‍ സഹതാപം ഉണര്‍ത്തുന്നതാകരുതെന്ന നിര്‍ബന്ധമുള്ള ഒരു നര്‍ത്തകിയുടെ കഥയാണ് ഈ ചിത്രം. ശക്തയും സ്വന്തം തീരുമാനങ്ങള്‍ തുറന്നുപറയാന്‍ മറ്റൊരാളെയും ആശ്രയിക്കാത്ത സ്ത്രീ. മനസ്സിലുള്ളത് ആരുടെ മുഖത്തുനോക്കിയും പറയുന്ന നായികയെയാണ് അനാര്‍കലിയില്‍ കാണാന്‍ കഴിയുന്നത്. 

പൂര്‍ണ

രാഹുല്‍ ബോസും അതിഥി ഇനാംദാറും ഒന്നിച്ചെത്തിയ ചിത്രമാണ് പൂര്‍ണ. യഥാര്‍ത്ഥ ജിവിത കഥയാണ് ചിത്രം അവതരിപ്പിച്ചത്. തെലുങ്കാനയിലെ ഒരു ഗോത്രകുടുംബത്തില്‍ നിന്നുള്ള പൂര്‍ണ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് പൂര്‍ണ. മനോധൈര്യവും കഠിനാധ്വാനവും പ്രതീക്ഷയുമൊക്കെ ചര്‍ച്ചചെയ്യപ്പെടുന്ന ചിത്രം രാഹുല്‍ ബോസ് ആണ് സംവിധാനം ചെയ്തത്.  

മേരി പ്യാരി ബിന്ദു

ബോക്‌സ് ഓഫീസില്‍ ആ ചിത്രം വിജയിച്ചില്ലെന്നത് സത്യമാണ് പക്ഷെ ബോക്‌സോഫീസിലെ ചിത്രത്തിന്റെ പരാജയം അത്ര ഞെട്ടലുണ്ടാക്കുന്ന സംഭവമല്ല. തുടക്കത്തില്‍ സുഹൃത്തുക്കളായിരിക്കുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്യുന്ന രണ്ടുപേര്‍ക്കിടയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ആയുഷ്മാന്‍ ഖുറാനയും പരനീതി ചോപ്രയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മികച്ച പാട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

തൂ ഹെ മേരാ സണ്‍ഡെ

മിലിന്ത് ദൈമാഡെയുടെ തൂ ഹെ മേരാ സണ്‍ഡെ വളരെ ലളിതമായി പറഞ്ഞുപോകുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. എന്നാല്‍ സാധരണ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രധാന കഥാപാത്രങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രശനങ്ങള്‍ ചിത്രത്തില്‍ വിവരിക്കുന്നു. ശരിക്കും ഒരു ഞായറാഴ്ചദിവസം കണ്ടുരസിക്കാന്‍ അനുയോജ്യമായ ചിത്രമായിരുന്നു ഇത്. 

എ ഡെത്ത് ഇന്‍ ദി ഗുന്‍ജ്

കൊങ്കണാ സെന്‍ ശര്‍മ്മ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് എ ഡെത്ത് ഇന്‍ ദി ഗുന്‍ജ്. പ്രണയവും പ്രണയനഷ്ടവും വിരഹവുമെല്ലാം ഇടകലര്‍ന്ന ഒരു ചിത്രമാണ് ഇത്. ഓം പുരി, തനൂജ, കല്‍കി കൊച്‌ലാലിന്‍, തിലോത്തമാ ഷോം എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഷെഫ്

ഫ്‌ലിക് എന്ന ഹോളിഫുഡ് ചിത്രത്തിന്റെ റീമെയ്ക്കാണ് ഷെഫ്. സെയിഫ് അലി ഖാനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന. അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ പ്രധാന തന്ദു. ഭക്ഷണയും ബന്ധങ്ങളും ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ഷെഫ്. 

മുക്തി ഭവന്‍

പ്രായമായ ഒരാളുടെ കഥായാണ് മുക്തി ഭവന്‍. തന്റെ ജീവിതം അവസാനിക്കാറായെന്നും അവസാനനാളുകള്‍ വാരണാസിയിലെ പുണ്യഭൂമിയില്‍ ജീവിച്ച് തീര്‍ക്കണമെന്നുമാണ് ഇയാള്‍ ആഗ്രഹിക്കുന്നത്. അതിനായി തന്നെ വാരണാസിയിലേക്ക് കൊണ്ടുപോകാന്‍ ഇയാള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മകനോടുള്ള ഈ യാത്രയില്‍ പുതിയ ട്വിസ്റ്റുകള്‍ സംഭവിക്കുകയാണ്. അച്ഛനുവേണ്ടി ജോലിയും മറ്റ് ഇഷ്ടങ്ങളും മകന്‍ ഉപേക്ഷിക്കുമോ എന്നതാണ് ചിത്രത്തില്‍ ആദ്യന്തം കാണികള്‍ ചിന്തിക്കുക.

ട്രാപ്ഡ്

സിനിമയിലെ കഥാപാത്രവുമായി വളരെയധികം ആത്മബന്ധം അറിയാതെ സൃഷ്ടിക്കപ്പെട്ടുപോകും ട്രാപ്ഡ് എന്ന ചിത്രം കണ്ടിരുന്നാല്‍. ജീവിതത്തില്‍ ഒരു വലിയ കുരുക്കില്‍ പെട്ടുപോകുന്ന ഒരു വ്യക്തിയുടെയും അയാന്‍ അനുഭവിക്കുന്ന ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. എന്നാല്‍ ഇതെല്ലാം നിങ്ങളുടെ ജീവിതത്തിലാണ് സംഭവിക്കുന്നതെന്നും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തി നിങ്ങളാണെന്നുമുള്ള ധാരണ കടന്നുവരും ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകന്റെ മനസ്സില്‍.

ഖരീബ് ഖരീബ് സിംഗിള്‍

മലയാള നടി പാര്‍വതി ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രമാണ് ഖരീബ് ഖരീബ് സിംഗിള്‍. തനൂജ ചന്ദ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തിയത് ഇര്‍ഫാന്‍ ഖാനായിരുന്നു. ഒരു ഡേറ്റിംഗ് സൈറ്റിലൂടെ പ്രണം തിരിച്ചരിയുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം. ഓര്‍മ്മയില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒരു റൊമാന്റിക് ചിത്രമാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com