ടോയ്‌ലറ്റിന് കൈയടിച്ച് ബില്‍ ഗേറ്റ്‌സ്; 'ടോയ്‌ലറ്റ് ഏക് പ്രേം കഥ'യുടെ സംവിധായകനെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍

അക്ഷയ് കുമാര്‍ നായകനായെത്തിയ ടോയ്‌ലറ്റ് ഏക് പ്രേം കഥ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്
ടോയ്‌ലറ്റിന് കൈയടിച്ച് ബില്‍ ഗേറ്റ്‌സ്; 'ടോയ്‌ലറ്റ് ഏക് പ്രേം കഥ'യുടെ സംവിധായകനെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍

ക്ഷയ് കുമാര്‍ നായകനായെത്തിയ ടോയ്‌ലറ്റ് ഏക് പ്രേം കഥ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ചിത്രത്തിന് ലഭിക്കുന്ന പ്രശംസയ്ക്ക് കുറവൊന്നുമില്ല. വളരെ പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി ഒരു സിനിമ എടുത്തതിന് സിനിമയുടെ സംവിധായകന്‍ ശ്രീ നാരായണ്‍ സിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. 

സിനിമയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബില്‍ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു. വിവാഹം കഴിച്ചുകൊണ്ടുവരുന്ന വീട്ടില്‍ ടോയ്‌ലറ്റില്ലെന്ന് അറിഞ്ഞ് നവവധു ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ ഇതിവൃത്തം. സാമൂഹികപ്രസക്തമായ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. 

ബില്‍ ഗേറ്റ്‌സിന്റെ അഭിനന്ദനത്തില്‍ വളരെ അധികം സന്തുഷ്ടനാണ് സിങ്ങ്. 2012 ല്‍ സംവിധാനം ചെയ്ത 'യേ ജോ മൊഹബ്ബത് ഹേ' എന്ന ചിത്രമാണ് ശ്രീ നാരായണ്‍ ആദ്യമായി സംവിധാനം ചെയ്തത്. ഷാഹിദ് കപൂറിനെ നായകനാക്കി എടുക്കുന്ന 'ബട്ടി ഗുല്‍ മീറ്റര്‍ ചലു' ആണ് ശ്രീ നാരയണിന്റെ പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com