'തന്റെ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ഉണ്ടാവില്ല'; 'കേസരി' നിര്‍മിക്കുന്നത് സല്‍മാനല്ലെന്ന് വ്യക്തമാക്കി അക്ഷയ് കുമാര്‍

കരണ്‍ ജോഹറും താനും ചേര്‍ന്നാണ് ചിത്രം യാഥാര്‍ഥ്യമാക്കുന്നതെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി
'തന്റെ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ഉണ്ടാവില്ല'; 'കേസരി' നിര്‍മിക്കുന്നത് സല്‍മാനല്ലെന്ന് വ്യക്തമാക്കി അക്ഷയ് കുമാര്‍

ന്റെ പുതിയ ചിത്രമായ കേസരിയില്‍ സല്‍മാന്‍ ഖാന്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി അക്ഷയ് കുമാര്‍. ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന 'കേസരി' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ സല്‍മാന്‍ ഖാനാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കരണ്‍ ജോഹറും താനും ചേര്‍ന്നാണ് ചിത്രം യാഥാര്‍ഥ്യമാക്കുന്നതെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. 

സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ പാഡ്മാനിന്റെ പ്രചരണവുമായി തിരക്കിലാണ് അക്ഷയ് കുമാര്‍. ഇതിന് ശേഷമായിരിക്കും കേസരിയിലേക്ക് കടക്കുക. കരണ്‍ ജോഹറാണ് ചിത്രത്തിലെ നിര്‍മാതാവ്. സല്‍മാന്‍ ചിത്രത്തിലുണ്ടാകുമോ എന്ന ചോദ്യത്തിന് അത് ഉണ്ടാകില്ലെന്നാണ് അക്ഷയ് പറഞ്ഞത്. 

അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ കരണ്‍ ജോഹറിനൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്യുമെന്ന് കഴിഞ്ഞ ജനുവരിയില്‍ സല്‍മാന്‍ ഖാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് അക്ഷയ് സിനിമയില്‍ സല്‍മാന്‍ ഭാഗമാകില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com