ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി തൃഷയുടെ ഹൊറര്‍ ചിത്രം
By സമകാലികമലയാളം ഡെസ്‌ക് | Published: 24th December 2017 04:24 PM |
Last Updated: 24th December 2017 04:24 PM | A+A A- |

പ്രേഷകരെ പേടിപ്പിച്ച് വിറപ്പിക്കാന്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടെ പുതിയ ഹൊറര്‍ മൂവി വരുന്നു. സ്‌പെന്‍സും ഹൊററും കോര്‍ത്തിണക്കിയ തമിഴ് ഹൊറര്‍ ചിത്രം മോഹനിയുടെ ട്രെയിലറിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറില്‍ തൃഷ എത്തിയത്.
രണ്ട് മിനിറ്റ് 17 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ എട്ട് ലക്ഷത്തിലധികം പേര്‍ കണ്ടു ക!ഴിഞ്ഞു. ആര്‍ മാധേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂര്‍ണിമ ഭാഗ്യരാജ്, ജാക്കി, യോഗിബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രിന്‍സി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.