'നയം വ്യക്തമാക്കലിന്' ശേഷം മമ്മൂട്ടി വീണ്ടും മുഖ്യനാവുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th December 2017 12:20 PM |
Last Updated: 24th December 2017 12:20 PM | A+A A- |

സന്തോഷ് വിശ്വനാഥന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി എത്തുക മുഖ്യമന്ത്രിയുടെ വേഷത്തില്‍. ബോബി, സഞ്ജയ് ടീം ഒരുക്കുന്ന കഥയില്‍ മമ്മൂട്ടി രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ഇതിന് മുന്‍പ്, 1991ല്‍ പുറത്തിറങ്ങിയ ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുക എന്ന സിനിമയിലായിരുന്നു മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തിയത്.
ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷമുള്ള സന്തോഷിന്റെ രണ്ടാമത്തെ ചിത്രമാകും ഇത്. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിക്കായി തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് ബോബി, സഞ്ജയ് ടീം.