കിടപ്പാടം നഷ്ടപ്പെട്ടു; താമസിക്കാന്‍ ഇടമില്ലാതെ കമല്‍ഹാസന്റെ മുന്‍ ഭാര്യ, സഹായവുമായി ആമിര്‍ 

ജീവിക്കാന്‍ വരുമാനമാര്‍ഗം ഒന്നുമില്ലെന്നും, താമസിക്കാന്‍ ഇടമില്ലെന്നും സഹോദരിയില്‍ നിന്നും മനസിലാക്കിയ ആമിര്‍ ഖാന്‍ സഹായഹസ്തവുമായി എത്തുകയായിരുന്നു
കിടപ്പാടം നഷ്ടപ്പെട്ടു; താമസിക്കാന്‍ ഇടമില്ലാതെ കമല്‍ഹാസന്റെ മുന്‍ ഭാര്യ, സഹായവുമായി ആമിര്‍ 

മുംബൈ താമസിക്കാന്‍ സ്ഥലം ഇല്ലാതെ വലഞ്ഞ് കമല്‍ഹാസന്റെ ആദ്യ ഭാര്യ സരിഗ. ഇവര്‍ മുംബൈയില്‍ താമസിച്ചിരുന്ന ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ സരിഗയുടെ അമ്മ കുടുംബ സുഹൃത്തായ ഡോ.വിക്രം താക്കൂറിന്റെ പേരില്‍ എഴുതിവെച്ചതാണ് ഇവര്‍ക്ക് വിനയായത്. 

സരിഗയുടെ അമ്മ കമല്‍ താക്കൂര്‍ കഴിഞ്ഞ നവംബറില്‍ മരിച്ചിരുന്നു. ഇതോടെ താമസിക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെടുകയാണ് സരിഗ എന്നാണ് റിപ്പോര്‍ട്ടുകള്‍. സരിഗയ്ക്ക് സഹായവുമായി ആമിര്‍ ഖാന്‍ എത്തിയെന്നും  വാര്‍ത്തകളുണ്ട്. ജീവിക്കാന്‍ വരുമാനമാര്‍ഗം ഒന്നുമില്ലെന്നും, താമസിക്കാന്‍ ഇടമില്ലെന്നും സഹോദരിയില്‍ നിന്നും മനസിലാക്കിയ ആമിര്‍ ഖാന്‍ സഹായഹസ്തവുമായി എത്തുകയായിരുന്നു എന്നാണ് സൂചന. 

2004ല്‍ ആയിരുന്നു സരിക കമല്‍ഹാസനുമായുള്ള ബന്ധം വേര്‍പിരിയുന്നത്. ഇവരുടെ ഇളയ മകള്‍ ശ്രുതി ഹസന്‍ മുംബൈയിലാണ് താമസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com