പ്രിയങ്ക ചോപ്രക്ക് ബറേലി യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് അംഗീകാരം

കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇന്ന് ബറേലി ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് കൗണ്‍സിലില്‍ നിന്നായിരിക്കും പ്രിയങ്ക ഈ ബഹുമതി ഏറ്റുവാങ്ങുക. 
പ്രിയങ്ക ചോപ്രക്ക് ബറേലി യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് അംഗീകാരം

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ബറെയ്‌ലി യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ബിരുദം. കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇന്ന് ബറേലി ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് കൗണ്‍സിലില്‍ നിന്നായിരിക്കും പ്രിയങ്ക ഈ ബഹുമതി ഏറ്റുവാങ്ങുക. 

35മത്തെ വയസില്‍ പ്രിയങ്കയ്ക്ക് ഇത്രയും വലിയ ബഹുമതി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര വ്യക്തമാക്കി. 'പ്രിയങ്കയുടെ വിജയത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് അര്‍ഹിക്കുന്ന അംഗീകാരമാണ്'- അവര്‍ കൂട്ടിച്ചേര്‍ത്തു.

പോയ വര്‍ഷം പ്രിയങ്കയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു. ഹോളിവുഡിലെ പ്രിയങ്കയുടെ അരങ്ങേറ്റം നടന്നതും 2017ലായിരുന്നു. ഫോര്‍ബ്‌സ് മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയിലും ഈസ്റ്റേണ്‍ ഐ മാഗസിന്റെ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീകളുടെ പട്ടികയിലും പ്രിയങ്കയ്ക്ക് ഒന്നാം സ്ഥാനമായിരുന്നു. മുന്‍പ് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം വാഗ്ദാനം ചെയ്തതിന് ഈ വര്‍ഷത്തെ മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡും പ്രിയങ്കയ്ക്കായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com