മായാനദിയേക്കാള്‍ മനോഹരമായ കുറിപ്പുകള്‍ക്ക് നന്ദി: ആഷിക് അബു

തിയേറ്ററില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആദ്യം മുതലേ മായാനദി സംസാരവിഷയമാണ്.  
മായാനദിയേക്കാള്‍ മനോഹരമായ കുറിപ്പുകള്‍ക്ക് നന്ദി: ആഷിക് അബു

മനുഷ്യരുടെ പലതരത്തിലുള്ള നിസഹായതകള്‍ വരച്ചുകാട്ടുന്ന, അതിജീവനത്തിന്റെ കഥയാണ് മായാനദി. പ്രണയകഥയാണെങ്കിലും അതിനിടയിലൂടെ ഒരുപാട് വിഷയങ്ങള്‍ പറഞ്ഞുപോകുന്നുണ്ട്. ജീവിതവും പ്രണയവും ദുരന്തവും കാത്തിരിപ്പും എല്ലാമാണീ സിനിമ. 

തിയേറ്ററില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആദ്യം മുതലേ മായാനദി സംസാരവിഷയമാണ്.    ഇപ്പോള്‍ ആ കുറിപ്പുകള്‍ക്ക് നന്ദി പറയുകയാണ് സംവിധായകന്‍ ആഷിഖ് അബു. സിനിമയേക്കാള്‍ മനോഹരമായ കുറിപ്പുകള്‍ക്ക് നന്ദിയും കെട്ടിപ്പിടുത്തങ്ങളും ഇങ്ങനെയാണ് സംവിധായകന്റെ വാക്കുകള്‍. 

ടൊവിനോ തോമസിന്റെ മാത്തന്‍ എന്ന നായക കഥാപാത്രവും ഐശ്വര്യലക്ഷ്മിയുടെ അപ്പുവെന്ന കഥാപാത്രവും ജീവിതത്തെ രണ്ട് വ്യത്യസ്ത കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നവരാണ്. നമ്മള്‍ കണ്ടുശീലിച്ച പ്രണയകഥകളില്‍ നിന്നും ഏറെ വ്യത്യസ്ഥമായ സരണിയിലൂടെയാണ് മായാനദിയുടെ സഞ്ചാരം. കഥാപാത്രങ്ങളുടെ വൈകാര്യതയ്ക്ക് ഒരുപാട് പ്രാധാന്യം നല്‍കിയ ചിത്രമാണിത്.

നായികയ്ക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്ന കഥ എന്ന പ്രത്യേകതയും മായാനദിയ്ക്കുണ്ട്. സ്ത്രീ- പുരുഷ സമത്വം എങ്ങനെ അവതരിപ്പിക്കണമെന്നും ആഷിക് അബു ചിത്രത്തിലൂടെ കാണിച്ചു തരുന്നുണ്ട്. 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന നായികാ കഥാപാത്രത്തിന്റെ ഡയലോഗ് തന്നെ അതിനുദാഹരണമാണ്. പോസിറ്റീവ് സ്ത്രീകഥാപാത്രങ്ങള്‍ അങ്ങനെ പറയുന്നത് മലയാളികള്‍ ശീലിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com