പാര്‍വതി പരാതി നല്‍കി; അന്വേഷണം തുടങ്ങിയതായി പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 26th December 2017 02:08 PM |
Last Updated: 26th December 2017 02:08 PM | A+A A- |

തിരുവനന്തപുരം: തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. വ്യക്തിഹത്യ നടത്താന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ച് വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് നടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടിത ആക്രമണം നടന്നത്. മമ്മൂട്ടി ആരാധകരായിരുന്നു ആക്രമണത്തിന് പിന്നില്‍. ഭീഷണികളും തെറിവിളികളും ഇപ്പോഴും തുടരുകയാണ്.
പാര്‍വതിയെ പിന്തുണച്ച് രംഗത്തെത്തിയ നടിമാര്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും സമാനമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.