ബാഹുബലിയല്ല! രാജമൗലിയുടെ ഈ വര്‍ഷത്തെ ഏറ്റവും പ്രീയപ്പെട്ട ചിത്രം മറ്റൊന്നാണ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th December 2017 12:23 PM |
Last Updated: 26th December 2017 12:23 PM | A+A A- |

ഈ വര്‍ഷത്തെ ഏറ്റവും പ്രീയപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ കൂടുതല്‍ പേരും 'ബാഹുബലി; ദി കണ്‍ക്ലൂഷന്‍' പറയും. എന്നാല്‍ ഈ ചിത്രത്തിന്റെ സ്വന്തം സംവിധായകന് തന്റെ ചിത്രത്തേക്കാള്‍ ഇഷ്ടപ്പെട്ടത് മറ്റൊരു ചിത്രമാണ്. ഈ വര്‍ഷം ഇറങ്ങിയ തെലുങ്ക് ചിത്രമായ 'അര്‍ജുന്‍ റെഡ്ഡി'യ്ക്കാണ് എസ്.എസ് രാജമൗലി ബാഹുബലിയേക്കാള്‍ മാര്‍ക്ക് കൊടുത്തിരിക്കുന്നത്.
സിനിമ ഇറങ്ങി ഉടന്‍ തന്നെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രാജമൗലി രംഗത്തെത്തിയിരുന്നു. സാധാരണ പ്രണയ സിനിമകളൊന്നും ഇഷ്ടപ്പെടാത്ത തന്നെപ്പോലും സിനിമ വല്ലാതെ ആകര്‍ഷിച്ചെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പ്രധാന റോളിലെത്തിയ വിജയ് ദേവരാജ്‌കൊണ്ടയുടെ അഭിനയത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. സിനിമയിലെ എല്ലാവരുടേയും സ്വാഭാവിക അഭിനയമാണെന്നും സിനിമയെ പ്രശംസിക്കാതിരിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ദേവരാകോണ്ടെയും ശാലിനി പാണ്ടെയും പ്രധാന വേഷങ്ങളില്‍ എത്തിയ പ്രണയ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. സന്ദീപ് റെഡ്ഡി വന്‍ഗ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നാല് കോടി മുടക്കി നിര്‍മിച്ച ചിത്രം 40 കോടിക്ക് മുകളിലാണ് വാരിയത്.