അനുഷ്‌കയെ കണ്ടു പഠിക്കണം; വര്‍ഷം ഏഴ് കഴിഞ്ഞിട്ടും രണ്‍വീറിന് അനുഷ്‌കയോട് തന്നെ പ്രിയം

ആദ്യ സിനിമയില്‍ തന്റെ നായികയായ അനുഷ്‌കയോട് രണ്‍വീറിന് പ്രത്യേക അടുപ്പമുണ്ടായിരുന്നതായാണ് ബോളിവുഡ് ലോകത്തെ സംസാരം
അനുഷ്‌കയെ കണ്ടു പഠിക്കണം; വര്‍ഷം ഏഴ് കഴിഞ്ഞിട്ടും രണ്‍വീറിന് അനുഷ്‌കയോട് തന്നെ പ്രിയം

അനുഷ്‌കയ്‌ക്കൊപ്പം ബാന്‍ഡ് ഭാജ ഭാരത് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് ലോകത്തേക്കുള്ള രണ്‍വീണ്‍ സിങ്ങിന്റെ കടന്നു വരവ്. ആദ്യ സിനിമയില്‍ തന്റെ നായികയായ അനുഷ്‌കയോട് രണ്‍വീറിന് പ്രത്യേക അടുപ്പമുണ്ടായിരുന്നതായാണ് ബോളിവുഡ് ലോകത്തെ സംസാരം. 

അനുഷ്‌കയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടികയായിരുന്നു രണ്‍വീര്‍ ആ സമയങ്ങളില്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കോഹ് ലി അനുഷ്‌കയെ മിന്നുകെട്ടിയതിന് ശേഷവും അനുഷ്‌കയെ പ്രശംസിക്കാതിരിക്കാന്‍ രണ്‍വീറിന് സാധിക്കില്ല.

ബുദ്ധിയും, കഴിവും, അഴകും ഒരേപോലെ സമന്വയിച്ച വ്യക്തിയാണ് അനുഷ്‌ക എന്നായിരുന്നു രണ്‍വീര്‍ ഒരിക്കല്‍ പറഞ്ഞിരുന്നത്. അനുഷ്‌ക ഇത്രത്തോളം മുന്നോട്ട് പോയിരിക്കുന്നു എന്ന് കാണുന്നത് സന്തോഷകരമാണ്. നടി എന്ന നിലയില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന താരമാണ് അനുഷ്‌കയെന്നും ഫോബ്‌സ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ പറയുന്നു. 

യഷ് രാജ് ഫിലിം പ്രൊഡക്ഷനിലൂടെയാണ് അനുഷ്‌കയും രണ്‍വീറും ബോളിവുഡ് ലോകത്തേക്ക് എത്തിയത്. എന്നാല്‍ മെന്ററായ അദിത്യാ ചോപ്ര, അനുഷ്‌കയെ കണ്ടു പഠിക്ക് എന്നാണ് തന്നോട് എപ്പോഴും പറഞ്ഞിരുന്നതെന്നും രണ്‍വീര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com