ഫെമിനിച്ചിയെ സപ്പോര്‍ട്ട് ചെയ്യുന്നവന്റെ പടം കാണില്ല; മായാനദിയെ വിമര്‍ശിച്ച് മമ്മൂട്ടി ഫാന്‍സ്

മമ്മൂട്ടിച്ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാട്ടിയതിന് ബദലായി മായാനദിയിലെ ലിപ്ലോക്ക് രംഗങ്ങളെ വിമര്‍ശിച്ചാണ് ഫാന്‍സ് പിടിച്ചുനില്‍ക്കുന്നത്.
ഫെമിനിച്ചിയെ സപ്പോര്‍ട്ട് ചെയ്യുന്നവന്റെ പടം കാണില്ല; മായാനദിയെ വിമര്‍ശിച്ച് മമ്മൂട്ടി ഫാന്‍സ്

യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അമല്‍നീരദ് കഥയെഴുതി ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതി ആഷിക് അബു സംവിധാനം ചെയ്ത്, ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ച സമ്പൂര്‍ണ്ണ പ്രണയചിത്രമാണ് മായാനദി. 

ചിത്രം തിയേറ്ററുകളില്‍ എത്തിയ അന്നു മുതല്‍ തന്നെ വളരെ നല്ല റിവ്യൂകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതില്‍ സന്തോഷം പ്രകടിപ്പിച്ച് ആഷ്‌ക് അബു ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. 
എന്നാല്‍ ചിലര്‍ മായാനദി തിയേറ്ററില്‍ പോയി കാണില്ല എന്ന് പറയുന്നു. 

മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വ്വതിയുടെ സുഹൃത്തായ റിമയുടെ ഭര്‍ത്താവ് ആഷിക് അബു സംവിധാനം ചെയ്ത ചിത്രമായതിനാല്‍ ഇത് തിയേറ്ററില്‍ പോയി കാണില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. 'കാണാന്‍ നല്ല ആഗ്രഹമുണ്ട് ടോവിനയോയെ എന്തോ വല്ലാതെ ഇഷ്ടവുമാണ് ബട്ട് ഫെമിനിച്ചികളെ ഓര്‍ക്കുമ്പോ വേണ്ട എന്ന് വെക്കുന്നതാ......' ചിത്രത്തിന്റെ റിവ്യൂ ഷെയര്‍ ചെയ്ത ടൊവിനോയുടെ പോസ്റ്റിന് താഴെ വന്ന കമന്റാണിത്.

ചിത്രത്തിലെ മോറല്‍ വശങ്ങളെ എടുത്തുകാട്ടി വിമര്‍ശിക്കുന്നവരും കൂട്ടത്തിലുണ്ട്. മമ്മൂട്ടിച്ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാട്ടിയതിന് ബദലായി മായാനദിയിലെ ലിപ്ലോക്ക് രംഗങ്ങളെ വിമര്‍ശിച്ചാണ് ഫാന്‍സ് പിടിച്ചുനില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com