നയന്‍താരയുടെ ക്രിസ്മസ് ആഘോഷങ്ങള്‍; ചിത്രം വയറലാകുന്നു
By സമകാലികമലയാളം ഡെസ്‌ക് | Published: 27th December 2017 12:02 PM |
Last Updated: 27th December 2017 12:04 PM | A+A A- |

തെന്തിന്ത്യന്‍ ചലച്ചിത്രമേഖലയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താരയുടെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രം വയറലാവുകയാണ്. കാമുകന്‍ വിഘ്‌നേഷ് ശിവയ്‌ക്കൊപ്പമാണ് നയന്‍സ് ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്. നയന്‍താരയും വിഘ്‌നേഷും ചേര്‍ന്ന് ക്രിസ്മസ് ട്രീയ്ക്ക് മുന്‍പില്‍ നില്‍ക്കുന്ന സെല്‍ഫി വിഘ്‌നേഷ് ആണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ക്യാമറയ്ക്ക് മുന്നിലെത്തിയിട്ട് 14 വര്‍ഷം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. സിനിമകളുമായി മുന്നേറുന്നതിനിടയില്‍ വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. അതൊക്കെ അര്‍ഹിക്കുന്ന ലാഘവത്തോടെ തള്ളിക്കളഞ്ഞ് താരം ശക്തമായി മുന്നേറുകയാണ്.