'വിജയത്തിന് പിന്നില്‍ ഒരു കാരണം മാത്രം, കത്രീന': ടൈഗറിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുന്‍ കാമുകിക്ക് നല്‍കി സല്‍മാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th December 2017 03:11 PM |
Last Updated: 27th December 2017 03:11 PM | A+A A- |

പുതിയ ചിത്രമായ' ടൈഗര്‍ സിന്ദാ ഹെ'യുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും തന്റെ നായികയ്ക്ക് നല്‍കി സല്‍മാന്‍ ഖാന്‍. ചിത്രം ഇത്രയും വലിയ വിജയം നേടിയതിന് പിന്നില്‍ ഒരു കാരണമാണുള്ളതെന്നും അത് കത്രീന കൈഫാണെന്നും സൂപ്പര്‍താരം പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ബോക്‌സ് ഓഫീസില്‍ വന്‍ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് സല്‍മാന്‍- കത്രീന ചിത്രം.
സൂപ്പര്‍സ്റ്റാറിന്റെ 52ാം പിറന്നാള്‍ മുന്‍ കാമുകിയായ കത്രീനയ്‌ക്കൊപ്പമാണ് ആഘോഷിക്കുന്നത്. ടൈഗറിന്റെ അണിയറപ്രവര്‍ത്തകരാണ് സല്‍മാന്റെ പിറന്നാള്‍ ആഘോഷത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. എല്ലാവരുടേയും പ്രയത്‌നത്തിനുള്ള മറുപടിയായാണ് ഇപ്പോല്‍ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ കത്രീനയുടെ പ്രകടനത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
നാല് ദിവസംകൊണ്ട് 150 കോടി രൂപയാണ് ടൈഗര്‍ വാരിയത്. 200 കോടി ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് ചിത്രം. 2012 ല്‍ പുറത്തിറങ്ങിയ ഏക് ദ ടൈഗറിന്റെ രണ്ടാം ഭാഗമാണ് ടൈഗര്‍ സിന്ദാ ഹെ. അലി അബ്ബാസ് സാഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റോ ഏജന്റായാണ് സല്‍മാന്‍ എത്തുന്നത്.