ജേദന്‍ സ്മിത്തിന് ബോളിവുഡില്‍ സിനിമയില്‍ അഭിനയിക്കണം; ആ ആഗ്രഹം തീര്‍ത്തു കൊടുത്ത് ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th December 2017 02:20 PM |
Last Updated: 28th December 2017 02:34 PM | A+A A- |
നമ്മുടെ കരാട്ടെ കിഡിന് ബോളിവുഡ് സിനിമയില്‍ അഭിനയിക്കണം. വില്‍ സ്മിത്തിനെ പോലെ തന്നെ മകന്‍ ജേദന്‍ സ്മിത്തും ബോളിവുഡിന്റെ ആരാധകന്‍ തന്നെ.
ബോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം ജേദന്‍ ട്വിറ്ററിലൂടെ തുറന്നു പറയുകയും ചെയ്തു. കരാട്ടെ കിഡ്, പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ് എന്നീ ചിത്രങ്ങള്‍ കൊണ്ട് തന്നെ ഇന്ത്യയിലെ പ്രേക്ഷകരേയും ജേദന്‍ കയ്യിലെടുത്ത് കഴിഞ്ഞിരുന്നു.
അങ്ങിനെയുള്ള ജേദന്‍ ബോളിവുഡ് സിനിമയില്‍ അഭിനയിക്കണം എന്ന് ആഗ്രഹം പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് വെറുതെയിരിക്കാന്‍ സാധിക്കില്ല. അവര്‍ തങ്ങളുടെ കലാവിരുത് ട്രോളുകളായി ട്വിറ്ററില്‍ പടര്‍ത്താന്‍ തുടങ്ങി. ബോളിവുഡ് സിനിമകളുടെ പോസ്റ്ററുകളിലും സീനുകളിലും ജേദനെ വെട്ടിയൊട്ടിച്ചായിരുന്നു അത്.