കുറ്റിത്താടിയില്‍ കൂടുതല്‍ സുന്ദരനായി മോഹന്‍ലാല്‍; പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st December 2017 04:52 PM |
Last Updated: 31st December 2017 04:52 PM | A+A A- |
പുതിയ ലുക്കില്‍ കൂടുതല്‍ കൂടുതല്‍ സുന്ദരനായിക്കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. ക്ലീന്‍ ഷേവില്‍ നീല ബനിയനില്‍ ഇടപ്പള്ളിയിലെ മൈ ജി ഷോറും ഉദ്ഘാടനം ചെയ്യാന്‍ വന്ന മോഹന്‍ലാല്‍ അല്ല ഇത്. കുറ്റിത്താടി വളര്‍ത്തിയ കിടിലന്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ 2015 പുരസ്‌കാരം ഏറ്റുവാങ്ങാനാണ് മോഹന്‍ലാല്‍ പുതിയ ലുക്കിലെത്തിയത്. ഒടിയന്‍ ലുക്കിനായുള്ള മോഹന്‍ലാലിന്റെ മേക്ക് ഓവര്‍ കണ്ട് വിമര്‍ശിച്ചും പ്രശംസിച്ചും നിരവധി പേര്‍ എത്തിയിരുന്നു. എന്തായാലും വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണിതെന്നാണ് ലാലേട്ടന്റെ ആരാധകര്‍ പറയുന്നത്.
എനിക്ക് ഒരു രഹസ്യ അജന്‍ഡകളോ ദുരുദ്ദേശങ്ങളോ ഇല്ലെന്നും എല്ലാ സന്ദര്‍ഭങ്ങളിലും എന്റെ പ്രതികരണങ്ങള്‍ സത്യസന്ധമായും അത്മാര്‍ത്ഥമായും അയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒടിയന്‍ സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ഭാരം കുറച്ചത്.