സോനം കപൂര്‍ ആനന്ദ് അഹൂജ വിവാഹം മാര്‍ച്ചില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st December 2017 04:27 PM |
Last Updated: 31st December 2017 04:27 PM | A+A A- |

ഹോളിവുഡും ക്രിക്കറ്റ് ലോകവും ഒന്നിച്ചാഘോഷിച്ച വിരാട് കൊഹ്ലി അനുഷ്‌ക ശര്‍മ വിവാഹത്തിന് ശേഷം ബോളിവുഡില്‍ ഇതാ മറ്റൊരു താരം കൂടെ വിവാഹത്തിന് ഒരുങ്ങികഴിഞ്ഞു. അനില്‍ കപൂറിന്റെ മകളും ബോളിവുഡ് നടിയുമായ സോനം കപൂറാണ് വിവാഹ ഒരുക്കങ്ങളില്‍ മുഴുകിയിരിക്കുന്നത്. ബിസിനസ്സുകാരനായ ആനന്ദ് അഹൂജയാണ് വരന്‍.
ഇരുവരുടെയും വിവാഹം മാര്‍ച്ചില്‍ നടക്കുമെന്നാണ് സോനത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജോധ്പൂറിലെ ഉമെയ്ര്‍ ഭവന്‍ കൊട്ടാരത്തിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ ഒരാഴ്ചത്തേക്ക് സോനം പാലസ് ബുക്ക് ചെയ്തുകഴിഞ്ഞെന്നും വാര്‍ത്തകളുണ്ട്.
പൊതുവേദികളില്‍ ഒന്നിച്ചെത്താറുള്ള സോനത്തിന്റെ ആനന്ദിന്റെയും പ്രണയം എന്നും പാപ്പരാസികള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നിച്ചെത്തുന്നതില്‍ ഒരിക്കലും മടികാണിക്കാതിരുന്ന ഇരുവരും പ്രണയം മറച്ചുവയ്ക്കാനും ശ്രമിച്ചിട്ടില്ല.