ദിലീപിന്റെ തിയേറ്ററില്‍ പകല്‍ക്കൊള്ളയാണെന്ന് ആരോപണം

വേറെങ്ങുമില്ലാത്തത്ര പൈസയാണ് ഈടാക്കുന്നതെന്നാണ് പരാതി.
ദിലീപിന്റെ തിയേറ്ററില്‍ പകല്‍ക്കൊള്ളയാണെന്ന് ആരോപണം

സിനിമാ സമരം പരിഹരിച്ചത് നടന്‍ ദിലീപാണെങ്കിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററിനെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദിലീപിന്റെ ചാലക്കുടിയിലുള്ള 'ഡി സിനിമാസ്' എന്ന തിയേറ്ററില്‍ വേറെങ്ങുമില്ലാത്തത്ര പൈസയാണ് ഈടാക്കുന്നതെന്നാണ് പരാതി. കേരളത്തില്‍ വെച്ചേറ്റവും നിലവാരം പുലര്‍ത്തുന്ന തിരുവനന്തപുരം ഏരീസില്‍ പോലുമില്ലാത്തത്തത്ര തീവെട്ടിക്കൊള്ളയാണ് ഡി സിനിമാസില്‍ നടക്കുന്നത്.


'നമ്മുടെ സ്വന്തം ചാലക്കുടി' എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ വിഷയം സംബന്ധിച്ച പോസ്റ്റ് കാണപ്പെട്ടത്. 'ഡി സിനിമാസ് എന്ന ചാലക്കുടിയിലെ കള്ളസങ്കേതം' എന്ന തലക്കെട്ടോടു കൂടിയുള്ള പോസ്റ്റ് ഇതുവരെ 2500ത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്ത് കഴിഞ്ഞു.


മള്‍ട്ടിപ്ലസുകളിലും മാളുകളിലുമില്ലാത്തത്ര ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നതിനു പുറമെ മുനിസിപ്പാലിറ്റിയുടെ എതിര്‍പ്പിനെ അവഗണിച്ച് കാര്‍ പാര്‍ക്കിങ്ങിന് 20 രൂപയാണ് ഈടാക്കുന്നത്. ടിക്കറ്റിനു പുറമെ മൂന്നു രൂപ സെസ് വാങ്ങുന്നുണ്ട്. കൂടാതെ മൂന്നു വയസുള്ള കുട്ടികള്‍ക്ക് വരെ ഫുള്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കും. ഇങ്ങനെ പോകുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പരാതികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com