പ്രണയസൗധത്തില്‍ സകുടുംബം സഞ്ജയ്ദത്ത്

ലോകത്തിലെ ഏറ്റവും പ്രണായാര്‍ദ്ര സ്ഥലം ആഗ്രയെന്ന് ബോളിവുഡ് താരം സഞ്ജയ്ദത്ത്
പ്രണയസൗധത്തില്‍ സകുടുംബം സഞ്ജയ്ദത്ത്

ലോകത്തിലെ സുന്ദരവും പ്രണയാര്‍ദ്രവുമായ സ്ഥലം ആഗ്രയാണെന്ന് ബോളിവുഡ് താരം സഞ്ജയ്ദത്ത്. നമ്മുടെ പാരമ്പര്യത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന അപൂര്‍വമായ ഒന്നാണ് താജ്മഹലെന്നും തന്റെ ജീവിത്തിലും പ്രണയത്തിലും അപൂര്‍വസ്ഥാനമാണ് താജ്മഹലിനുള്ളതെന്നും സഞ്ജയ്ദത്ത് പറഞ്ഞു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് താരം താജ്മഹല്‍ സന്ദര്‍ശിക്കാനായി എത്തുന്നത്. ഭാര്യ മാന്യതയും ഇരട്ടകുട്ടികളോടൊപ്പമായിരുന്നു താരത്തിന്റെ താജ്മഹല്‍ സന്ദര്‍ശനം. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടവേളയിലായിരുന്നു സന്ദര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com