നായികയാവണോ? അവസരം ലഡു തരും

എപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ലഡു നിര്‍മിക്കുന്നത് ഡെല്‍റ്റാ സ്റ്റുഡിയോസാണ്
നായികയാവണോ? അവസരം ലഡു തരും

മസാല റിപ്പബ്ലിക്ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ അരുണ്‍ കെ ഡേവിഡിന്റെ ആദ്യ സംവിധാന സംരഭമായ ലഡു എന്ന സിനിമയിലേക്കുള്ള കാസ്റ്റിംഗ് കോളാണ് സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ച.  റൊമാന്റിക് കോമഡി ചിത്രമായ ലഡുവിലേക്ക് നായികയ്ക്കായുള്ള പ്രൊമോഷന്‍ വീഡിയോയാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. 

അഞ്ചടി അഞ്ചിഞ്ച് പൊക്കം, നല്ല ഉണ്ടക്കണ്ണുകള്‍, അസലായിട്ടു ഡാന്‍സ് കളിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന നടിയെയാണ് തങ്ങള്‍ക്കു വേണ്ടതെന്നു വീഡിയോയില്‍ പറയുന്നു. അഞ്ചു പേരോടു കട്ടയ്ക്കു നില്‍ക്കാന്‍ കഴിവുള്ള, നന്നായി സംസാരിക്കുന്ന ജാഡയുമുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ, ബാലു വര്‍ഗീസ്, പാഷാണം ഷാജി, മനോജ് ഗിന്നസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷണല്‍ വീഡിയോ പെരിയാര്‍ ഹോട്ടലില്‍ വെച്ചു പ്രകാശിപ്പിച്ചു. 
ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണിന്റെ ആദ്യ സ്വതന്ത്ര്യ സംവിധാനമാണ് ലഡു.  പരസ്യ മേഖലയിലും നാടകത്തിലും പ്രവര്‍ത്തി പരിചയമുള്ള സാഗര്‍ സത്യനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗൗതം ശങ്കര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ലാല്‍കൃഷ്ണന്‍. എപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ലഡു നിര്‍മിക്കുന്നത് ഡെല്‍റ്റാ സ്റ്റുഡിയോസാണ്.

വിവരങ്ങള്‍ക്ക്: ladoothemovie@gmail.com , 9746268143

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com