ഒസ്‌കാര്‍: മികച്ച ചിത്രം: മൂണ്‍ലൈറ്റ്, മികച്ച നടന്‍: അഫ്‌ളെക്ക്, എമ്മ നടി

എണ്‍പത്തിയൊന്‍പതാമത് ഒസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
ഒസ്‌കാര്‍: മികച്ച ചിത്രം: മൂണ്‍ലൈറ്റ്, മികച്ച നടന്‍: അഫ്‌ളെക്ക്, എമ്മ നടി

ലോസ് ആഞ്ചല്‍സ്: എണ്‍പത്തിയൊന്‍പതാമത് അക്കാദമി അവാര്‍ഡില്‍ മികച്ച ചിത്രമായി മൂണ്‍ലൈറ്റ് തിരഞ്ഞെടുക്കപ്പെട്ടു. 'ഇന്‍ മൂണ്‍ലൈറ്റ് ബ്ലാക്ക് ബോയ്‌സ് ലുക്ക് ബ്ലൂ' എന്ന നാടകത്തെ ആസ്പദമാക്കി ബാരി ജെങ്കിന്‍സ് അണിയിച്ചൊരുക്കിയ ചിത്രമാണ് മൂണ്‍ലൈറ്റ്. ചിത്രത്തിലെ അഭിനയത്തിന് മഹര്‍ഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം നല്‍കിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. 'സ്ലം ഡോഗ് മില്യണയര്‍' എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലും മികച്ച സഹനടനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഉണ്ടായിരുന്നു.

മികച്ച ചിത്രമായി ലാ ലാ ലാന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ഇത് മൂണ്‍ലൈറ്റ് എന്നാക്കി തിരുത്തുകയാണുണ്ടായത്. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആകെ ആറു പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. മികച്ച സംവിധായകന്‍ ലാ ലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ ഷാസെലാണ്. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമാ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 

അവാര്‍ഡുകള്‍

മികച്ച ചിത്രം: മൂണ്‍ലൈറ്റ്
മികച്ച നടന്‍: കാസെ അഫ്‌ളെക്ക്, ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ
മികച്ച നടി: എമാ സ്റ്റോണ്‍, ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച സംവിധായകന്‍: ഡാമിയന്‍ ഷാസെല്‍, ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച സഹനടന്‍: മഹെര്‍ഷലാ അലി, ചിത്രം: മൂണ്‍ലൈറ്റ്
മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെന്‍സസ്
മികച്ച തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍, ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ
മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിന്‍സ്, ചിത്രം: മൂണ്‍ലൈറ്റ്
മികച്ച വിദേശഭാഷാ ചിത്രം: ദ് സെയില്‍സ്മാന്‍
മികച്ച ഛായാഗ്രഹണം: ലിനസ് സസാന്‍ഡ്‌ഗ്രെന്‍, ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിന്‍ ഹാര്‍വിറ്റ്‌സ്, ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാര്‍സ്: ച്ത്രം, ലാ ലാ ലാന്‍ഡ്
മികച്ച ആനിമേഷന്‍ ചിത്രം: സുട്ടോപ്പിയ
മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്‌ജെക്റ്റ്): ദ് വൈറ്റ് എലമെന്റ്‌സ്
മികച്ച ഷോര്‍ട്ട് ഫിലിം (ലൈവ് ആക്ഷന്‍): സിങ്
വിഷ്വല്‍ എഫക്റ്റ്‌സ്: ജംഗിള്‍ ബുക്ക്
ഫിലിം എഡിറ്റിങ്: ജോണ്‍ ഗില്‍ബേര്‍ട്ട്, ചിത്രം ഹാക്ക്‌സോ റിഡ്ജ്
പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ്, ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com