ഓസ്‌കാര്‍,തുടങ്ങിയത് ട്രംപിനെ പരിഹസിച്ചുകൊണ്ട്‌ 

89-മത് ഓസ്‌കാര്‍പുരസ്‌കാരദാന ചടങ്ങുകള്‍ക്ക് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയറ്ററില്‍ തുടക്കയായി
ഓസ്‌കാര്‍,തുടങ്ങിയത് ട്രംപിനെ പരിഹസിച്ചുകൊണ്ട്‌ 

ലോസ് ആഞ്ചല്‍സ്: 89-മത് ഓസ്‌കാര്‍പുരസ്‌കാരദാന ചടങ്ങുകള്‍ക്ക് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയറ്ററില്‍ തുടക്കയായി.വേദിയില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് അവതാരകന്‍ ജിമ്മി കിമ്മല്‍. വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കിയ മാധ്യമങ്ങള്‍ ഇവിടെയുണ്ടോയെന്ന് നോക്കണമെന്ന് കിമമല്‍ പരിഹസിച്ചു. പറഞ്ഞു കഴിഞ്ഞപ്പോല്‍ സദസ്സില്‍ നിറഞ്ഞ കയ്യടി. 

ജിമ്മി കിമ്മലിന്റെ ആമുഖ വാക്കുകളുടെ വിഡിയോ കാണാം....

കുടിയേറ്റക്കാര്‍ക്കാണ് അവാര്‍ഡ് സമര്‍പ്പിക്കുന്നത് എന്ന് മികച്ച ചമയ,കേശാലങ്കാര പുരസ്‌കാര ജേതാക്കാളായ സൂയിസേഡ സ്‌ക്വാഡ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്ത്യന്‍ സാന്നിധ്യമായിരുന്ന ദേവ് പാട്ടിലിന് പുരസ്‌കാരമില്ല. മികച്ച ഫീച്ചര്‍ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഒ ജെ മെയിഡ് ഇന്‍ അമേരിക്ക നേടി.

മഹര്‍ഷല അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം മൂണ്‍ലൈറ്റിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം.

മാധ്യമങ്ങളിലൂടെ തത്സമയം ഓസ്‌കാര്‍ചടങ്ങുകള്‍കാണാനുള്ള സംവിധാനം ഇത്തവണ ഒരുക്കിയിട്ടിട്ടുണ്ട്. 14 നോമിനേഷനുകള്‍ നേടിയ ലാലാ ലാന്റാണ്ഇത്തവണ മുന്നില്‍നില്‍ക്കുന്നത്. എല്ലാ വര്‍ഷങ്ങളിലേയും പോലെ ഹോളിവുഡിന്റെ സമ്പൂര്‍ണ്ണ ആധിപത്യം ഇത്തവണയില്ല എന്നത് ശ്രദ്ധേയമാണ്. എട്ട്‌നോമിനേഷനുകള്‍നേടി അറൈ വലും മൂണ്‍ലൈറ്റും ശ്രദ്ധ ക്ഷണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com