വിവാഹാഘോഷം പൊടിപൊടിച്ച് സോനവും അര്‍ജുന്‍ കപൂറും

ബന്ധുവിന്റെ വിവാഹാഘോഷത്തില്‍ തകര്‍പ്പന്‍ ഡാന്‍സുമായി സോനവും അര്‍ജുന്‍ കപൂറും
 വിവാഹാഘോഷം പൊടിപൊടിച്ച് സോനവും അര്‍ജുന്‍ കപൂറും

താര കുടുംബങ്ങളിലെ വിവാഹങ്ങള്‍ എന്നും ആരാധകര്‍ക്ക് കൗതുകമാണ്. ഡാന്‍സും പാട്ടുമായെല്ലാം തങ്ങളുടെ പ്രിയതാരങ്ങള്‍ നിറഞ്ഞാടുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിച്ച് കപൂര്‍ കുടുംബത്തിലെ ഒരു വിവാഹാഘോഷ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

 

A post shared by Just 4 Arjun UAE (@just4arjun) on

ബോളിവുഡ് താരം അനില്‍ കപൂറിന്റെ അനന്തിരവന്റെ വിവാഹമാണ് താരങ്ങള്‍ തകര്‍ത്താഘോഷിച്ചത്. ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാകട്ടെ കപൂര്‍ കുടുംബത്തിലെ യുവതാരങ്ങളായ സോനം കപൂറും, അര്‍ജുന്‍ കപൂറും. അബുദാബിയിലായിരുന്നു വിവാഹാഘോഷ പരിപാടികള്‍ നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com