ആദ്യം കാണുന്നത് പകല്‍ വെളിച്ചത്തിലാകുന്നതല്ലേ അതിന്റെ ഭംഗി; ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ 

രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിയ്ക്കാന്‍ ഞാന്‍ വരികയാണ് -  കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയന്‍ രൂപത്തെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയല്ല
ആദ്യം കാണുന്നത് പകല്‍ വെളിച്ചത്തിലാകുന്നതല്ലേ അതിന്റെ ഭംഗി; ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ 

കൊച്ചി: ഒടിയന്‍ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടന്‍ മോഹന്‍ലാല്‍ എത്തി. ഞാന്‍ ഒടിയന്‍ മാണിക്യന്‍ എന്നു വിശേഷിപ്പിച്ചാണ് ഇരുട്ടു നിറഞ്ഞ പശ്ചാത്തലത്തില്‍ കമ്പിളി കൊണ്ട് മൂടിപ്പുതച്ച് മുഖം വ്യക്തമാകാത്ത രീതിയിലാണ് ലൈവിലെത്തിയത്

ഞാന്‍ ഒടിയന്‍... അല്ല ...ഒടിയന്‍ മാണിക്യന്‍. രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിയ്ക്കാന്‍ ഞാന്‍ വരികയാണ്. കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയന്‍ രൂപത്തെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയല്ല. അത് തീയേറ്ററുകളിലാണ്. ആദ്യം കാണുന്നത് പകല്‍ വെളിച്ചത്തിലാകുന്നതല്ലേ അതിന്റെ ഭംഗി. അപ്പോള്‍ നാളെ രാവിലെ പതിനൊന്നുമണിക്ക് കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com