ബാഹുബലിയിലെ വെള്ളച്ചാട്ടത്തിന് മുകളില് നിന്നും ചാടുന്ന രംഗം അനുകരിച്ച യുവാവ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st July 2017 12:15 PM |
Last Updated: 22nd July 2017 12:22 AM | A+A A- |

അത്ഭുത കാഴ്ചകളുടെ ദൃശ്യ വിരുന്നായിരുന്നു ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലായി രാജ മൗലവി ഒരുക്കിയത്. സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഘടകങ്ങളെ ഫാന്റസി എന്ന പേരില് വിഎഫ്ക്സ് വിസ്മയത്തിലൂടെ വലിയൊരു അളവ് വരെ ബാഹുബലിക്ക് മറികടക്കാനായി. പക്ഷെ പുത്തന്‍ സാങ്കേതിക തികവില്‍ അണിയിച്ചൊരുക്കിയ ബാഹുബലിയിലെ രംഗങ്ങള് ജീവിതത്തില്‍ പരീക്ഷിച്ച് ഒരാള്‍ മരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍
വരുന്നത്.
ഒന്നാം ഭാഗത്തില്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ ഇരുവശവുമുള്ള പാറകളില്‍ ഒന്നില്‍ നിന്ന് എതിര്‍ വശത്തേക്കുള്ള പാറയിലേക്ക് പ്രഭാസ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രം ചാടുന്ന രംഗമാണ് മുംബൈ സ്വദേശിയായ ബിസിനസുകാരന്‍ പരീക്ഷിച്ചത്.ഷഹാപൂറിലെ മഹൂലി ഫോര്‍ട്ട് വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നാണ് ഇന്ദ്രപാല്‍ പട്ടീല്‍ എന്നയാള്‍ ചാടിയതെന്നാണ് മുംബൈ മിററിന്റെ വാര്‍ത്തയില്‍ പറയുന്നത്.
ഒരറ്റത്ത് നിന്നും മഹൂലി ഫോര്‍ട്ട് വെള്ളച്ചാട്ടത്തിന്റെ മറ്റേ അറ്റത്തേക്ക് ചാടിയ ഇന്ദ്രപാല്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.ബാഹുബലിയിലെ രംഗം അനുകരിക്കാന് ശ്രമിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് പൊലീസും വ്യക്തമാക്കുന്നു. എന്നാല്‍ സഹോദരനെ പ്ലാവ് ചെയ്ത് കൊലപ്പെടുത്തുയത് ആകാമെന്നാണ് ഇന്ദ്രപാലിന്റെ സഹോദരന്റെ ആരോപണം.
മഴക്കാലത്ത് ഇവിടെ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. അപകടങ്ങള്‍ തുടരുന്നതോടെ ഈ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നതില്‍ സന്ദര്‍ഷകര്‍ക്ക് വിലക്കേര്പ്പെടുത്തണമെന്നാണ് പൊലീസിന്റെ ആവശ്യം.