ബ്ലോഗെഴുതാന്‍ പറ്റില്ലെന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ ബ്ലോഗ്
By സമകാലികമലയാളം ഡെസ്‌ക് | Published: 21st July 2017 05:49 PM |
Last Updated: 21st July 2017 11:10 PM | A+A A- |

ഈ മാസവും ബ്ലോഗെഴുതാന്‍ കഴിയാത്തതിനാല്‍ ആരാധകരോട് മാപ്പുപറഞ്ഞ് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രതിമാസ ബ്ലോഗ് ഇത്തവണയും എഴുതാന്‍ സാധിക്കാത്തതിലാണ് താരം മാപ്പ് പറഞ്ഞിരിക്കുന്നത്. എല്ലാ മാസവും 21ാം
തീയതിയിലാണ് ലാലിന്റെ ബ്ലോഗ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നില്ല.
ഷൂട്ടിംഗ് തിരക്കുകളും മറ്റുമാണ് അതിന് കാരണമായി പറഞ്ഞത്. എന്നാല്‍ ഇത്തവണയും ഷൂട്ടിങ് തിരക്കുകള്‍ കാരണം ബ്ലോഗെഴുതാന്‍ കഴിഞ്ഞില്ലെന്ന് കാണിച്ചുകൊണ്ട് താരം മറ്റൊരു ബ്ലോഗെഴുതിയിരിക്കുകയാണ്. ഇക്കാര്യം ലാല്‍ ഫേസ്ബുക്കിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാ മേഖലയെത്തന്നെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങളുണ്ടായിട്ടും മോഹന്‍ലാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ 21ന് ലാല്‍ തന്റെ ബ്ലോഗിലൂടെയെങ്കിലും പ്രതികരിക്കുമെന്ന് മലയാളികള്‍ പ്രതീക്ഷിച്ചിരുന്നിരിക്കാം.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം