ജെമിനിയായി ദുല്‍ഖര്‍ വന്നു, തെലുങ്ക് ലൊക്കേഷനില്‍ കയ്യടി

ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിന് ദുല്‍ഖറിനെപ്പറ്റി പറയാന്‍ നൂറു നാവാണ്
ജെമിനിയായി ദുല്‍ഖര്‍ വന്നു, തെലുങ്ക് ലൊക്കേഷനില്‍ കയ്യടി

ജെമിനി ഗണേശനായി ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത് പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 84ാം വയസില്‍ 2005ല്‍ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്രമാണ് ചിത്രത്തിന്റെ പ്രമേയം. 

ജമിനി ഗണേശന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുമെന്ന വാര്‍ത്ത തെലുങ്ക് പ്രേക്ഷകരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതുവരെ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായ ഈ റോളും ദുല്‍ഖറിന്റെ കയ്യില്‍ ഭദ്രം. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിന് ദുല്‍ഖറിനെപ്പറ്റി പറയാന്‍ നൂറു നാവാണ്.

ജെമിനി ഗണേശനും സാവിത്രിയും
ജെമിനി ഗണേശനും സാവിത്രിയും

ദുല്‍ഖറിന്റെ അഭിനയ മികവില്‍ സംവിധായകന്‍ അഭിരമിച്ചു പോയി എന്നുതന്നെ പറയാം വേണമെങ്കില്‍. രാജേന്ദ്ര പ്രസാദിനൊപ്പമുള്ള സീന്‍ ചിത്രീകരിക്കാനാണ് ദുല്‍ഖര്‍ ആദ്യമായി സെറ്റിലെത്തുന്നത്. ലൈറ്റ് ബോയ്‌സ്, സപ്പോര്‍ട്ടിങ് സ്റ്റാഫ് തുടങ്ങിയവര്‍ക്കെല്ലാം ദുല്‍ഖര്‍ തികച്ചും അപരിചിതനും. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒറ്റ ടേക്ക് കൊണ്ട് ദുല്‍ഖര്‍ സീന്‍ പൂര്‍ത്തിയാക്കി. ദുല്‍ഖറിന്റെ അഭിനയ മികവ് കണ്ട് എല്ലാവരും പെട്ടെന്ന് യ്യടിക്കാന്‍ തുടങ്ങുകയായിരുന്നു- നാഗ് അശ്വിന്‍ പറയുന്നു.

ജെമിനി ഗണേശനെ ദുല്‍ഖറിന് അവതരിപ്പിക്കാന്‍ സാധിക്കുമോ എന്ന പലരുടെയും ചോദ്യങ്ങള്‍ ഇപ്പോള്‍ അസ്ഥാനത്തായിരിക്കുകയാണ്. മലയാളി താരം കീര്‍ത്തി സുരേഷ് സാവിത്രിയുടെ വേഷത്തില്‍ എത്തുമ്പോള്‍ സമാന്തയും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തമിഴില്‍ നടിഗൈയര്‍ തിലകം എന്നാണ് ചിത്രത്തിന്റെ പേര്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com