മഹേഷ് ബാബു മുരുഗദാസ് ടീം ഒരുങ്ങിത്തന്നെ; കുന്നോളം പ്രതീക്ഷകള്‍ നല്‍കി സ്‌പൈഡര്‍ ടീസര്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 01st June 2017 08:53 PM |
Last Updated: 01st June 2017 08:53 PM | A+A A- |

കുറഞ്ഞ കാലയളവില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച എആര്‍ മുരുഗ ദാസും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവും ഒന്നിക്കുന്ന സ്‌പൈഡറിന്റെ ടീസര്‍ എത്തി. ടെക്‌നോളജിക്ക് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ സിനിമയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.
ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ മികച്ച പ്രതികരണമാണ് പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ഇന്റലിജന്‍സ് ഓഫീസറുടെ വേഷത്തിലെത്തുന്ന മഹേഷ് ബാബുവും ഒരു ചിലന്തി റോബോട്ടുമാണ് ടീസറിലുള്ളത്.
100 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം മാസ് ആക്ഷന്‍ ത്രില്ലറായാണ് മുരുഗദാസ് ഒരുക്കുന്നത്. ചിത്രത്തില്‍ ഡ്യൂപ്പ് ഇല്ലാതെയാണ് മഹേഷ് ബാബു ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. സാമന്ത, കാജല്‍, പരിണിത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജാണ് സംഗീതമൊരുക്കുന്നത്.