തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടീസര്‍ പുറത്തിറക്കി; സസ്‌പെന്‍സ് അവസാനിക്കുന്നില്ല
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd June 2017 02:57 PM |
Last Updated: 02nd June 2017 02:57 PM | A+A A- |

മഹേഷിന്റെ പ്രതികാരത്തിന്റെ വന്‍ വിജയത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെയും ടീസര്‍ പുറത്തിറക്കി. എന്നാല്‍ ചിത്രത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ആകാംക്ഷ മാത്രം ബാക്കി വെച്ചാണ് ഒരു മിനിറ്റ് നാലു സെക്കന്റുള്ള ടീസര്‍ അവസാനിക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂടും ഫഹദ് ഫാസിലുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും പോലീസ് സ്‌റ്റേഷനിലിരിക്കുകയാണെന്ന് മനസിലാക്കാം. ടീസറില്‍ ഫഹദ് സുരാജിനോട് ചോദിക്കുന്നു വൈക്കത്ത് എവിടെയാണെന്ന്... ആ ചോദ്യം കേള്‍ക്കുന്ന എല്ലാവരേയും പോലെ സുരാജ് സന്തോഷിക്കുന്നു. ഫഹദ് വിശദീകരിക്കുന്നു വൈക്കത്ത് അഷ്ടമിക്ക് വന്നിട്ടുണ്ട്. സുരാജ് പെട്ടെന്ന് ഭയവും ഞെട്ടലുമൊക്കെ കൂട്ടിക്കുഴച്ചുകൊണ്ട് തിരിച്ചു എന്തിന് എന്ന് ചോദിക്കുന്നതോടെ ഫഹദിന്റെ മുഖം ക്ലോസപ്പില്‍ കാണിച്ച് ടീസര്‍ അവസാനിക്കുകയാണ്.