വെയിലത്ത് ഉണങ്ങാനിട്ടിരുന്ന സിനിമ ഉണങ്ങിക്കിട്ടി: ഒരു സിനിമാക്കാരന്‍ വരുന്നു; ട്രെയിലര്‍ വീഡിയോ കാണാം
By സമകാലിക മലയാളം ഡസ്‌ക് | Published: 03rd June 2017 08:49 PM |
Last Updated: 03rd June 2017 08:49 PM | A+A A- |

കൊച്ചി: പെരുന്നാളിന് തീയേറ്ററിലെത്താന്‍ വിനീത് ശ്രീനിവാസന്റെ 'ഒരു സിനിമാക്കാരന്‍' ഒരുങ്ങുകയാണ്. 'ഒരു സിനിമാക്കരന്റെ' ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന 'ഒരു സിനിമാക്കാരന്‍' സിനിമാക്കാരനാകാനുള്ള ഒരു ചെറുപ്പക്കാരന്റെ മോഹവും അവന്റെ പ്രണയവും അടങ്ങിയതാണ്.
ഒരോരുത്തര്‍ക്കും ഓരോ മോഹങ്ങളാണ്, പ്രതീക്ഷകളാണ്. മകനെ പ്രഘോഷകനാക്കണമെന്ന മോഹം പിതാവിന്, മകനാണെങ്കില്‍ സിനിമാക്കാരനായാല്‍ മതി. ഈ സംഘര്‍ഷവും ഒരു പ്രണയം പച്ചപിടിപ്പിക്കാനുള്ള തത്രപ്പാടും ഈ സിനിമയിലുണ്ട്. വിനീത് ശ്രീനിവാസനുപുറമെ രജിഷ വിജയന്‍, അനുശ്രീ, വിജയ് ബാബു, ലാല്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരുമുണ്ട്. എല്‍ജെ പ്രൊഡക്ഷന്‍സാണ് വിതരണം.