ബാഹുബലിയെ കടത്തിവെട്ടാന്‍ സ്‌റ്റൈല്‍ മന്നന്റെ 2.0
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th June 2017 12:04 PM |
Last Updated: 04th June 2017 12:04 PM | A+A A- |

ബോക്‌സ് ഓഫീസില്‍ ഭൂകമ്പം തീര്‍ത്ത രാജമൗലിയുടെ ബാഹുബലിയെ
രജനികാന്തിന്റെ 2.0 കടത്തിവെട്ടുമോയെന്ന ആകാംഷക്ഷയിലാണ് സിനിമ പ്രേമികളിപ്പോള്‍. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ നെഗറ്റീവ് റോളിലെത്തുന്ന യന്തിരന്റെ രണ്ടാം ഭാഗം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി എഴുതുമെന്നാണ് പ്രവചനങ്ങള്‍.
15 ഭാഷകളിലായി രാജ്യത്തെ 7000 തീയറ്ററുകളിലാണ് ശങ്കര്‍ തയ്യാറാക്കുന്ന സയന്‍സ് ഫിക്ഷന്‍ ഡ്രാമ 2.0 പ്രദര്‍ശനത്തിനെത്തുക. ബാഹുബലി റിലീസ് ചെയ്തതാകട്ടെ രാജ്യത്തെ 6500 തീയറ്ററുകളിലും. ഇത്രയധികം ഭാഷകളിലും ബാഹുബലിയുടെ രണ്ടാം ഭാഗം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നില്ല.
ഷൂട്ടിങ് കഴിഞ്ഞ 2.0യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ബാഹുബലിയും, ദംഗലും തീര്‍ത്ത റെക്കോര്‍ഡുകള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കും സ്‌റ്റൈല്‍മന്നന്റെ 2.0 ഉയര്‍ത്തുക.
2010ലായിരുന്നു ഐശ്വര്യ റായിയെ നായികയായ യന്തിരന്‍ റിലീസ് ചെയ്യുന്നത്. 2018 ജനുവരി 25നാണ് 2.0ടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആമി ജാക്‌സനാണ് 2.0ല്‍ രജനിയുടെ നായിക.