മലയാളത്തില്‍ 'രണ്ടാമൂഴം'; മറ്റു ഭാഷകളില്‍ 'മഹാഭാരതം' തന്നെ; മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകും 'മഹാഭാരതം'
By സമകാലിക മലയാളം ഡസ്‌ക് | Published: 04th June 2017 05:07 PM |
Last Updated: 04th June 2017 05:07 PM | A+A A- |

കൊച്ചി: എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പേര് മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ ഇറങ്ങും. മറ്റു ഭാഷകളില്‍ മഹാഭാരതം എന്നു തന്നെയായിരിക്കും. നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിയാണ് ഇക്കാര്യം പറഞ്ഞത്.
രണ്ടാമൂഴം എന്ന കൃതി സിനിമയാക്കുമ്പോള്‍ മഹാഭാരം എന്നു വേണ്ട രണ്ടാമൂഴം എന്നുതന്നെ മതിയെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ടീച്ചറക്കമുള്ളവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഭീഷണികളൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഭീഷണിയെ ഭയന്നല്ല പേരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
മഹാഭാരതത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഈ മാസം ഏഴിന് കൂടിക്കാഴ്ച നടത്തും. എം.ടിയുടെ രണ്ടാമൂഴം എന്ന നോവല്‍ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നതിന് പ്രധാനമന്ത്രി പൂര്‍ണ്ണ പിന്തുണ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്ത്യയില്‍ത്തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായാണ് പരിഗണിക്കുന്നത്. രണ്ടാമൂഴം എന്ന എംടിയുടെ കൃതിയ്ക്ക് അദ്ദേഹംതന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മഹാഭാരതം എന്ന പേരായിരുന്നു എല്ലായിടത്തും ആദ്യം നിശ്ചയിച്ചിരുന്നത്. വളരെ പ്രാധാന്യം നേടിയ ഈ വാര്‍ത്ത വന്നതിനു പിന്നാലെ ഏതാനും സംഘടനകള്‍ മഹാഭാരതം എന്ന പേരിനെതിരെ രംഗത്തുവന്നിരുന്നു.