സംഗീതത്തിലൂടെ ഇളയരാജയ്ക്കും എസ്പിബിയ്ക്കും പിറന്നാള്‍ ആശംസകളര്‍പ്പിച്ച് കെ.എസ്. ചിത്ര
By സമകാലിക മലയാളം ഡസ്‌ക് | Published: 04th June 2017 09:43 PM |
Last Updated: 04th June 2017 09:43 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര സംഗീതസംവിധായകന്‍ ഇളയരാജയ്ക്കും ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും സംഗീതത്തിലൂടെ പിറന്നാളാശംസകള്‍ നേര്‍ന്നു.
തന്റെ പാട്ടുകള്‍ പാടേണ്ടെന്ന് ഇളയരാജ കെ.എസ്. ചിത്രയ്ക്കും എസ്.പി. ബാലസുബ്രഹ്മണ്യത്തിനും നോട്ടീസയച്ചതിന്റെ വിവാദം ഏറെ ചര്‍ച്ച ചെയ്തതിനുപിന്നാലെയാണ് സംഗീതം നല്‍കുന്ന സ്‌നേഹത്തോടെ ചിത്ര
ഇളയരാജയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത്. ഇളയരാജയുടെയും എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെയും പിറന്നാള്‍ ഒരുമിച്ചു വന്നതും ചിത്ര ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നതും ഈ വിവാദത്തെ ഓര്‍മ്മപ്പെടുത്തി.
ജൂണ്‍ രണ്ടിനായിരുന്നു ഇളയരാജയുടെ പിറന്നാള്‍. എസ്.പിബിയുടേത് നാലിനും. ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെയും പിറന്നാള്‍ ജൂണ്‍ രണ്ടിനായിരുന്നു. അദ്ദേഹത്തിനും പിറന്നാളാശംസകള്‍ നേരാന്‍ ചിത്ര മറന്നില്ല.
ഇളയരാജയുടെ പിറന്നാളിന് സമര്‍പ്പിച്ച വീഡിയോ:
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പിറന്നാളിന് സമര്‍പ്പിച്ച വീഡിയോ: