ഇത് ഇത്തിരി കടന്നു പോയി; ടിവി ഷോയ്ക്കിടെ അവതാരകനെ തല്ലാനൊരുങ്ങി ഷാരുഖ് ഖാന്‍(വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th June 2017 03:42 PM |
Last Updated: 05th June 2017 05:21 PM | A+A A- |

ടെലിവിഷന്‍ പരിപാടിയാണെങ്കിലും സ്റ്റേജ് ഷോകളാണെങ്കിലും കുസൃതികളെല്ലാം തമാശയായി എടുക്കുന്നയാളാണ് ബോളിവുഡിന്റെ റൊമാന്റിക് ഹിറോ ഷാരുഖ് ഖാന്‍. എന്നാല്‍ തനിക്ക് ഇഷ്ടമില്ലാത്തത് കണ്ടാല്‍ മുന്നും പിന്നും നോക്കാതെ താരം പ്രതികരിക്കുകയും ചെയ്യും.
കുസൃതിയുടെ പരിധി കടന്നപ്പോള്‍ അവതാരകനെ ഷാരുഖ് തല്ലാന്‍ ഒരുങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ഇടയിലേക്ക് വരുന്നത്. അറബിക് ഷോയായ എംബിസി റമേസില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാരൂഖിന്റെ നിയന്ത്രണം വിട്ടത്.
സെലിബ്രിറ്റികളെ കൊണ്ടുവന്ന് ഓരോ 'പണി' കൊടുക്കുകയാണ് പരിപാടിയുടെ രീതി. ഇന്റര്‍വ്യൂവിന് ശേഷം തിരിച്ചുപോരവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയും, മരുഭൂമിയിലെ മണല്‍ ചുഴിയില്‍ അകപ്പെടുകയുമായിരുന്നു. ഇതിനിടയിലാണ് അവതാരകന്‍ റമേസ് കൊമോഡോ ഡ്രാഗന്റെ വേഷത്തില്‍ ഇവരുടെ അടുത്തേക്ക് എത്തിയത്.
എല്ലാം മുന്‍കൂട്ടിയുള്ള തിരക്കഥ അനുസരിച്ചായിരുന്നെങ്കിലും ഡ്രാഗന്റെ രൂപത്തില്‍ അവതാരകന്‍ വരുമെന്ന് മാത്രം ഷാരുഖിന് അറിയില്ലായിരുന്നു. എന്നാല്‍ അവതാരകന്‍ പിന്നീട് ക്ഷമ ചോദിച്ചിട്ടും ഷാരുഖിന്റെ ദേഷ്യം മാറിയില്ല. മിണ്ടാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്ന താക്കീതും ഷാരുഖ് അവതാരകന് നല്‍കി.