സെന്‍സര്‍ബോര്‍ഡുമായുള്ള  പോരാട്ടത്തിനു ശേഷം ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ ജൂലൈ 28ന്

സെന്‍സര്‍ബോര്‍ഡുമായുള്ള  പോരാട്ടത്തിനു ശേഷം ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ ജൂലൈ 28ന്

സെന്‍സര്‍ബോര്‍ഡുമായുള്ള നീണ്ട പോരാട്ടത്തിനൊടുവില്‍ ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി. അടുത്ത മാസം 17നു ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് കൊങ്കണ സെന്‍ ശര്‍മ, രത്‌ന പതക്, സുശാന്ത് സിംഗ് എന്നിവര്‍ അഭിനയിച്ച 'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ' പറയുന്നത്.

ലൈംഗികച്ചുവയുളള സംഭാഷണങ്ങളും അശ്ലീല രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നും പറഞ്ഞ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ ചിത്രത്തിന്റെ സംവിധായക അലംകൃത ശ്രീവാസ്തവയും സിനിമാ പ്രേമികളും രംഗത്തെത്തിയിരുന്നു.

സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പീല്‍ ട്രൈബ്യൂണല്‍ സെന്‍സര്‍ബോര്‍ഡിന് നിര്‍ദേശവു നല്‍കിയിരുന്നു. സംവിധായകന്‍ പ്രകാശ് ജാ നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിക്കുന്നത് കൊങ്കണ സെന്‍ ശര്‍മ, രത്‌ന പതക്, ആഹാന കുംര, പ്ലബിത ബോര്‍തനകുര്‍, സുശാന്ത് സിംഗ്, വൈഭവ് ത്രിവേദി എന്നിവരാണ്. 

ഇതുവരെയുള്ള പോരാട്ടത്തിന് ഫലം ലഭിച്ചുവെന്ന് സംവിധായികയാ അലംകൃത വ്യക്തമാക്കി.

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com