സുശാന്ത് സിങ് ശരിക്കും മനുഷ്യനാണോ? വീഡിയോ കണ്ടാല്‍ ആരും ചോദിച്ചു പോകും(വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2017 11:23 AM |
Last Updated: 08th June 2017 11:52 PM | A+A A- |

ആരേയും ആകര്‍ശിക്കുന്ന ചിരിയാണ്...ഡാന്‍സിങ് ഫ്‌ലോറിലാണെങ്കില്‍ വിസ്മയം തീര്‍ക്കും, ഡ്രസ് സെന്‍സിനേ കുറിച്ച് പറയുകയേ വേണ്ട..കായ് പോ ചെയിലെ അഭിനയം പലരേയും കരയിച്ചു...ഫിറ്റ്‌നെസിന്റെ മറുവാക്കാകും ബോളിവുഡിലെ ഈ യുവതാരത്തിന്റെ പേര്...ആരാധകര്‍ക്ക് സുശാന്ത് സിങ് രജ്പുത്തിനെ കുറിച്ച് പറയാന്‍ ഇനിയുമുണ്ടാകും നൂറ് കാര്യങ്ങള്‍.
ഇത് ശരിക്കും മനുഷ്യന്‍ തന്നെയാണോ എന്നാണ് പല ആരാധകരുടേയും ചോദ്യം. കഠിനാധ്വാനത്തില്‍ ഒരു വിട്ടുവീഴ്ചയും സുശാന്തില്‍ നിന്നും പ്രതീക്ഷിക്കേണ്ട. പുറത്തിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന റാബ്തയ്ക്കായി സുശാന്ത് നടത്തിയ അധ്വാനത്തിന്റെ വീഡിയോയാണ് ആരാധകരെ ഇപ്പോള്‍ അതിശയിപ്പിക്കുന്നത്.
ജംപിങ് ജാക്ക് പുഷ്അപ്‌സും, വെയിറ്റ് ലിഫ്റ്റിങും, പുള്‍അപ്‌സുമെല്ലാം ചെയ്യുന്ന വീഡിയോ സുശാന്ത് തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ക്കായി പുറത്തുവിട്ടത്.