നാഗചൈതന്യ-സാമന്ത കല്യാണ തിയതിയായി; ഒക്ടോബര്‍ ആറിനു തിരുമണം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 09th June 2017 05:11 PM |
Last Updated: 09th June 2017 05:55 PM | A+A A- |

സിനിമാ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം
ഒക്ടോബര്‍ ആറിന്. കഴിഞ്ഞ ജനുവരിയില്‍ നടന്ന വമ്പന്‍ ചടങ്ങില്‍ ഇവരുടെ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹത്തെ കുറിച്ചും ഭാവി വധുവിനെ കുറിച്ചും ഏറെ വാചാലനാകന്ന ചൈതന്യ തന്റെ കല്യാണത്തെ കുറിച്ച് ചോദിക്കുന്നത് ഇഷ്ടമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ മകനായ നാഗചൈതന്യയും സാമന്തയും പ്രണയത്തിലായിരുന്നു. പിന്നീട് വിവാതിരാകാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം എവിടെ നടത്തുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ലെങ്കിലും പാരമ്പര്യ രീതിയിലാകുമെന്നാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.