ഫഹദ് ഫാസിലിന്റെ സിനിമയിലേക്ക് ആളെ തേടുന്നില്ല; വ്യാജ പരസ്യത്തിനെതിരെ ഫാസില്‍ പരാതി നല്‍കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2017 09:53 AM |
Last Updated: 09th June 2017 12:19 PM | A+A A- |

ആലപ്പുഴ: ഫഹദ് ഫാസിലിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം ഉള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള വ്യാജ പരസ്യത്തിനെതിരെ പിതാവും, സംവിധായകനുമായ ഫാസില്‍ പൊലീസില്‍ പരാതി നല്‍കി.
ഫഹദിന്റെ സഹോദരങ്ങളായി അഭിനയിക്കുന്നതിന് 13നും 21നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളേയും, പെണ്‍കുട്ടികളേയും വേണമെന്ന പരസ്യമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഫഹദിന് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകരെ കുറിച്ച് അറിയില്ലെന്ന് ഫാസില്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള കുട്ടികളേയും, ചെറുപ്പക്കാരേയും ദുരൂപയോഗം ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമമാണോ വ്യാജ പരസ്യത്തിന് പിന്നിലുള്ളതെന്ന് സംശയിച്ചാണ് പരാതി നല്‍കുന്നതെന്ന് ഫാസില്‍ പറയുന്നു.
അഭിനയിക്കുന്നതിനെ കുറിച്ച് ആശങ്ക വേണ്ടെന്നും, ഫഹദുമായി രൂപസാദൃശ്യം ഉണ്ടായിരിക്കണം എന്നുമായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഈ പരസ്യത്തില്‍ പറയുന്ന നമ്പറില്‍ വിളിച്ചാല്‍ ആരും ഇപ്പോള്‍ ഫോണ്‍ എടുക്കുന്നില്ല.