കക്കൂസുണ്ടാക്കിയ പ്രേമ കഥ: ട്രെയ്‌ലര്‍ എത്തി

കക്കൂസുണ്ടാക്കിയ പ്രേമ കഥ: ട്രെയ്‌ലര്‍ എത്തി

സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയെ ആസ്പദമാക്കി ശ്രീനാരായണ സിംഗ് ഒരുക്കുന്ന ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ ട്രെയ്‌ലര്‍ എത്തി. അക്ഷയ്കുമാറാണ് ചിത്രത്തില്‍ നായകന്‍. ഭൂമി പട്‌നേക്കറാണ് നായിക.

പെ ആന്റ് യൂസ് ടോയ്‌ലറ്റിന്റെ ഉടമയായ യുവാവിന്റെ പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കക്കൂസ് ഒരു പൊതുപ്രശ്‌നമായി ചൂണ്ടിക്കാണിക്കുകയാണ് ചിത്രം. ട്രെയ്‌ലറിന്റെ ആദ്യ ഭാഗത്തില്‍ എത്രയും പെട്ടെന്ന് വിവാഹം കഴിക്കാനൊരുങ്ങുന്ന അക്ഷയ്കുമാര്‍ നായികയെ കാണുകയും പ്രേമത്തിലാവുകയും വിവാതിരാവുകയും ചെയ്യുകയാണ്. 

വിവാഹത്തിന്റെ പിറ്റേദിവസമാണ് നായകന്റെ വീട്ടില്‍ കക്കൂസില്ലെന്ന കാര്യം നായികയ്ക്ക് ബോധ്യമാകുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com